തെരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ വേണമെന്ന് ഐ.എൻ.എൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റ തിരിച്ചടികളുടെ കാരണം കണ്ടെത്തി തിരുത്താൻ നടപടി വേണമെന്ന് ഐ.എൻ.എൽ. എന്നും മുന്നണിയെ പിന്തുണച്ച നിഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്തണമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണിയുടെ നേട്ടം ആശ്വാസകരമാണെന്നും പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതിനായില്ലെന്നും നേതാക്കൾ പറഞ്ഞു.
തുടർഭരണത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാക്കുന്ന തീരുമാനമെടുക്കാൻ എൽ.ഡി.എഫ് സർക്കാർ നിർബന്ധിതരായി. സംഘ്പരിവാർ ഭീഷണിക്കെതിരെ കോൺഗ്രസ് ഒറ്റക്കുവരട്ടെ എന്ന നിഷ്പക്ഷ വോട്ടർമാരുടെ തീരുമാനം യു.ഡി.എഫിന് തുണയായി. മുന്നണി സംവിധാനത്തിലെ മാറ്റം, ചില വർഗീയ സംഘടനകളടക്കം വലതിനൊപ്പം ചേർന്നത് എന്നിവ അവരുടെ വോട്ട് വർധനക്ക് കാരണമായി. ഐ.എൻ.എൽ നേതാക്കൾ മുസ്‍ലിം ലീഗിലേക്ക് പോകുമെന്ന പ്രചാരണം ഏശില്ല.
ഇടതിനൊപ്പമേ എപ്പോഴും നിൽക്കൂവെന്നും തെരഞ്ഞെടുപ്പ് ഫലം ചർച്ചചെയ്ത് എൽ.ഡി.എഫ് യോഗത്തിൽ അവതരിപ്പിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.