ന്യൂനപക്ഷ സ്കോളർഷിപ്: പുതിയ തീരുമാനം ശാശ്വത പരിഹാരമല്ലെന്ന് ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് പുതിയ തീരുമാനം ശാശ്വത പരിഹാരമല്ലെന്ന് ഐ.എൻ.എൽ. ജനസംഖ്യാനുപാതികമായുള്ള വിതരണം ശാശ്വത പരിഹാരമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. മുസ്ലിംകൾക്ക് മാത്രമായുള്ളതാണ് സച്ചാർ നിർദേശപ്രകാരമുള്ള പദ്ധതികൾ. ക്രൈസ്തവർക്കും മുസ്ലിംകൾക്കും പ്രത്യേക ക്ഷേമപദ്ധതികളാണ് വേണ്ടതെന്നും ഐ.എൻ.എൽ നേതൃത്വം വ്യക്തമാക്കി.
െജ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് നിർദേശങ്ങൾ നടപ്പാക്കണം. രാഷ്ട്രീയ വിവാദമുണ്ടാക്കാനാണ് ലീഗിന് താൽപര്യമെന്നും കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി.
നേരത്തേയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളര്‍ഷിപ് നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുന്നതാണെന്ന മുസ്ലിംലീഗ് നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യം പരോക്ഷമായി തള്ളിയിരുന്നു. പിന്നീട് മണിക്കൂറുകൾക്കകം സ്വന്തം വാക്കുകൾ സതീശൻ മയപ്പെടുത്തുകയും ചെയ്തിരുന്നു.
എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമാണ് സർക്കാർ ചെയ്തതെന്നും അതുകൊണ്ടാണ് പ്രതിപക്ഷനേതാവിന് വരെ ആദ്യഘട്ടത്തിൽ പിന്തുണച്ച് സംസാരിക്കാൻ തോന്നിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇേപ്പാൾ കിട്ടുന്ന വിഭാഗങ്ങൾക്ക് കുറവ് വരുത്താതെയാണ് പരാതി ഉന്നയിച്ച വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.