ബുൾഡോസർ രാജ് അപമാനം -ഐ.എൻ.എൽ
text_fieldsഡൽഹി ജഹാംഗീർപുരിയിൽ സുപ്രീംകോടതിയുടെ ഇടപെടലിന് ശേഷവും വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ കെട്ടിടം പൊളിക്കൽ നടപടി തുടർന്നപ്പോൾ
ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ സംഘ്പരിവാർ നടത്തിയ ബുൾഡോസർരാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ.
നിയമവിരുദ്ധ നിർമാണങ്ങളാണ് പൊളിച്ചുനീക്കിയതെന്ന വാദം ബാലിശമാണ്. ഈ നിർമാണങ്ങൾക്ക് അനുമതി നൽകിയത് കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പിയാണ്. ഇന്ത്യയിൽ സംഘ്പരിവാർ ആസൂത്രണം ചെയ്യുന്ന വംശഹത്യയുടെ ഭാഗമാണ് ജഹാംഗീർപുരിയിൽ നടന്നത്. ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്യമായ പഠനം നടത്തി ഐ.എൻ.എൽ സാധ്യമായ സഹായങ്ങൾ ചെയ്യും.
മന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ദേശീയ സമിതി അംഗം അൻവർ സാദത്ത്, ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് റഫീ അഹമ്മദ് ഖാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.