Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിളർപ്പിന്​ പിന്നാലെ...

പിളർപ്പിന്​ പിന്നാലെ ഐ.എൻ.എൽ ദേശീയ നേതാക്കൾ യെച്ചൂരിയെ കണ്ടു

text_fields
bookmark_border
INL Leader-Sitaram Yechury
cancel
camera_alt

െഎ.എൻ.എൽ അഖിലേന്ത്യാ പ്രസിഡൻറ്​​ മുഹമ്മദ്​ സുലൈമാൻ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ എന്നിവർ സീതാറാം യെച്ചൂരിയെ കണ്ടപ്പോൾ 

ന്യൂഡൽഹി: ഐ.എൻ.എൽ കേരള ഘടകം പിളർന്നതിന്​ പിന്നാലെ പാർട്ടി അഖിലേന്ത്യാ പ്രസിഡൻറ്​ മുഹമ്മദ്​ സുലൈമാൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട്​ പാർട്ടിയിലെ വിഷയങ്ങൾ ധരിപ്പിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര വിഷയങ്ങളിൽ സി.പി.എം ഇടപെടാറില്ലെന്ന്​ യെച്ചൂരി നേതാക്കളോട്​ പ്രതികരിച്ചു.

പാർട്ടിയിലെ പ്രശ്​നങ്ങൾ സംസ്​ഥാന നേതൃത്വം മുഖ്യമന്ത്രിയെയും ഇടതുമുന്നണി കൺവീനറെയും ധരിപ്പിക്കുമെന്നും അഖിലേന്ത്യാ നേതൃത്വമെന്ന നിലയിലാണ്​ കണ്ടതെന്നും യെച്ചൂരിയോട്​ പറഞ്ഞുവെന്ന്​ സുലൈമാൻ വ്യക്​തമാക്കി.

പാർട്ടി യോഗം ബഹിഷ്​കരിച്ചിറങ്ങിയവരെ പുറത്താക്കിയതാണെന്നും പിളർപ്പുണ്ടായിട്ടി​ല്ലെന്നും യെച്ചൂരിയെ ധരിപ്പിച്ചു. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചേർന്ന്​ ഒരു മുന്നണിയായി പോകുന്നത്​ സംബന്ധിച്ച്​​ യെച്ചൂരിയുമായി ചർച്ച നടത്തിയെന്നും സുലൈമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryINLINL split
News Summary - INL National Leaders meet Sitaram Yechury
Next Story