ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിഷേധമുയരണം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും ജനീവ ഉടമ്പടികളും ലംഘിച്ച് ഗസ്സയിൽ ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
ലോകം നോക്കിനിൽക്കെ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം മിസൈൽ തൊടുത്തുവിട്ട് കൊല്ലുന്ന ഈ വംശഹത്യ സയണിസ്റ്റ് ഭരണകൂടത്തിന്റെ പൈശാചിക മുഖമാണ് തുറന്നുകാട്ടുന്നത്. യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ മേഖല സന്ദർശിക്കാനിരിക്കെയാണ് ബിന്യാമിൻ നെതന്യാഹു മറ്റൊരു ‘നക്ബ’ പൂർത്തിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗസ്സയിൽനിന്ന് മുഴുവൻ ഫലസ്തീനികളെയും സീനായി മരുഭൂമിയിലേക്ക് തുരത്താനുള്ള ഇസ്രായേലി–യു.സ് ഭരണകൂടങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണീ വംശഹത്യാ പദ്ധതി.
ഇസ്രായേൽ തുടരുന്ന വംശഹത്യക്കും അധിനിവേശത്തിനുമെതിരെ ഐ.എൻ.എൽ ഒക്ടോബർ 20ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജില്ലാ തലങ്ങളിൽ പ്രതിഷേധ റാലി നടത്തുമെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.