നവകേരള സദസിെൻറ വിജയം കണ്ട് പ്രതിപക്ഷത്തിന് ഹാലിളകുന്നുവെന്ന് ഐ.എൻ.എൽ
text_fieldsകോഴിക്കോട്: നവകേരള സദസിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ ജനപ്രീതിയും പിന്തുണയും പ്രതിപക്ഷത്തെ സംഭ്രാന്തരാക്കുകയാണെന്നും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കുന്നതും വിദ്യാർഥികളെയും യുവാക്കളെയും കലാപത്തിനായി കയറൂരിവിടുന്നതും അവരുടെ മനോനില തെറ്റിയതിെൻറ തെളിവാണെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
മന്ത്രിസഭ നാല് ജില്ലകൾ പിന്നിട്ടപ്പോഴേക്കും ജനഹൃദയം കവർന്നതും നാടും നഗരവും സടകുടഞ്ഞെഴുന്നേറ്റതും രാഷ്ട്രീയ എതിരാളികളെ വിറളിപിടിപ്പിക്കുന്നുണ്ട്. കക്ഷിപക്ഷങ്ങൾ മറന്നാണ് കോൺഗ്രസുകാരും ലീഗുകാരും നവകേരള പരിപാടികളിലേക്ക് പ്രവഹിക്കുന്നത്. ജാഥാനായകൻ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഒടുങ്ങാത്ത കലിപ്പ് പ്രതിപക്ഷനേതാവ് വി.ഡി സതീശെൻറ സംസ്കാരശൂന്യമായ പദപ്രയോഗങ്ങളിൽ തെളിഞ്ഞു കാണാനുണ്ട്.
ഇദ്ദേഹത്തിന്റെ മാന്യത തൊട്ടുതീണ്ടാത്ത ഭാഷയും ശൈലിയും കൊണ്ട് ഉടഞ്ഞുപോകുന്നതല്ല പിണറായിയുടെ വ്യക്തിപ്രഭാവം. ബഹിഷ്കരണ തീരുമാനം റദ്ദാക്കി നവകേരള സദസ്സിന്റെ ഭാഗമാവാൻ മുന്നോട്ട് വരികയാണ് പ്രതിപക്ഷത്തിന് മുഖം രക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.