െഎ.എൻ.എൽ പിളർപ്പ്: മധ്യസ്ഥനും കൈവിട്ടു; ഇനി സി.പി.എം തീരുമാനിക്കും
text_fieldsതിരുവനന്തപുരം: െഎ.എൻ.എല്ലിലെ ആഭ്യന്തര കലഹം തീർക്കാനുള്ള മധ്യസ്ഥശ്രമം പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് പക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങളോട് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം മുഖംതിരിച്ചതിനെ തുടർന്ന് മധ്യസ്ഥത വഹിച്ച കാന്തപുരം എ.പി വിഭാഗം പിന്മാറി. ഇതോടെ, െഎ.എൻ.എല്ലിലെ കലഹത്തിൽ സി.പി.എം നിലപാട് നിർണായകമായി.
ഇരുവിഭാഗവും ഒന്നിച്ചില്ലെങ്കിൽ എൽ.ഡി.എഫിൽ പ്രാതിനിധ്യമുണ്ടാകില്ലെന്ന് സി.പി.എം നേതൃത്വം അന്ത്യശാസനം നൽകിയതിനുപിന്നാലെ, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ. അബ്ദുൽ ഹഖീം അസ്ഹരിയാണ് മധ്യസ്ഥതക്ക് മുൻകൈയെടുത്തത്. ജൂൈല 25ൽ എറണാകുളത്ത് അരങ്ങേറിയ പരസ്യ അടിക്ക് പിന്നാലെയായിരുന്നു ഇത്. രണ്ടു വിഭാഗം നേതാക്കളുമായും രണ്ടു പ്രാവശ്യമാണ് ചർച്ച നടത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കാസിം ഇരിക്കൂർ ഒഴിയണമെന്ന ആവശ്യമാണ് വഹാബ് വിഭാഗം ആദ്യം ഉയർത്തിയതെങ്കിലും മധ്യസ്ഥ ചർച്ചക്ക് മുന്നോടിയായി ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തു. ജനറൽ സെക്രട്ടറിക്കൊപ്പം പ്രസിഡൻറായ താനും മാറി നിൽക്കാം, ജൂലൈ 25ന് മുമ്പുള്ള സ്ഥിതി പാർട്ടിയിൽ നിലനിർത്തുക, രണ്ടു വിഭാഗത്തിൽനിന്ന് അഞ്ചുപേർ വീതം 10 പേരടങ്ങുന്ന സമിതി അംഗത്വത്തിന് മേൽനോട്ടം വഹിക്കുക, അംഗത്വ പ്രവർത്തനത്തിന് മൂന്നുമാസത്തെ സാവകാശം നൽകുക എന്നിവയാണ് വഹാബ് വിഭാഗം മുന്നോട്ടുവെച്ചത്. ഇത് രേഖാമൂലം അസ്ഹരിക്ക് നൽകുകയും ചെയ്തെന്ന് അബ്ദുൽ വഹാബ് 'മാധ്യമ'ത്തോട് പറഞ്ഞു.
രണ്ട് പ്രാവശ്യം കാസിം വിഭാഗവുമായി മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഒരുമിക്കാതെ മുന്നണിയിൽ തുടരുന്നതിെൻറ പ്രശ്നങ്ങൾ മധ്യസ്ഥൻ ചൂണ്ടിക്കാട്ടിയെങ്കിലും ജൂലൈ 25ന് മുമ്പത്തെ സ്ഥിതി നിലനിർത്തുകയെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു കാസിം വിഭാഗത്തിെൻറ വാദം. തുടർന്ന്, ആഗസ്റ്റ് 15ന് െഎ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ കാസർകോട്ട് ഒരു പരിപാടിയിൽ പെങ്കടുക്കാനെത്തിയപ്പോൾ അസ്ഹരിയുമായി രണ്ടു മണിക്കൂറോളം ഒറ്റക്ക് ചർച്ച നടത്തി. പ്രശ്നം പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയമാണെന്നും അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരുമാണെന്ന നിലപാടാണ് അഖിലേന്ത്യ പ്രസിഡൻറ് സ്വീകരിച്ചതെന്നാണ് അറിവ്. വഹാബിനെതിരെ നടപടിയെടുത്തത് അഖിലേന്ത്യ േനതൃത്വമാണെന്നും അപ്പീൽ നൽകിയാൽ പരിഗണിക്കാമെന്നും സുലൈമാൻ സൂചിപ്പിച്ചു.
പാർട്ടി പിളർപ്പിലേക്കെന്ന വാദം മാധ്യമ സൃഷ്ടിയെന്ന നിലപാടാണ് കാസിം വിഭാഗത്തിന്. പിന്നാലെ, അഖിലേന്ത്യ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ നടത്തിയ പരസ്യ പ്രസ്താവനയും സമവായ ശ്രമം വഷളാക്കി. പാർട്ടിക്ക് അധികാരം ലഭിച്ചപ്പോൾ പലതും ആഗ്രഹിച്ചവർക്കുണ്ടായ മോഹഭംഗമാണ് പുറത്തുപോകലിൽ കലാശിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.