സെക്കുലർ കോഡ് ഏക സിവിൽകോഡിനോടുള്ള എതിർപ്പ് മറികടക്കാനുള്ള പുതിയ തട്ടിപ്പ് - ഐ.എൻ.എൽ
text_fieldsകോഴിക്കോട്: പുതിയ ആശയം എന്ന രൂപത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മതേതര സിവിൽ കോഡ്, ഏകീകൃത സിവിൽ കോഡ് എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ശുദ്ധ തട്ടിപ്പാണെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.
ഹിന്ദുത്വ വാദികളുടെ കോർ അജണ്ടയായ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന സഖ്യകക്ഷികളുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണ് മോദി പുറത്തെടുത്തിരിക്കുന്നത്. സെക്കുലർ സിവിൽ കോഡ് എന്നത് നമ്മുടെ ഭരണഘടന വിഭാവന ചെയ്യാത്ത വികലവും യാഥാർഥ്യ ബോധവുമില്ലാത്ത ഒരാശയമാണ്. മുസ്‍ലിംകളടക്കം ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളെ വിപാടനം ചെയ്ത്, അവരുടെ സാംസ്കാരികാസ്തിത്വത്തെ ഹനിച്ചു കളയാനുള്ള ആർ.എസ്.എസിന്റെ ഗൂഢപദ്ധതിയാണിത്.
ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കു ശേഷവും വർഗീയവും വിഭാഗീയവുമായ അജണ്ടയുമായി മുന്നോട്ടുപോവാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണിതെന്നാണ് തുറന്നുകാട്ടുന്നത്. മതേതര ശക്തികൾ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.