മതനിരപേക്ഷ ഇന്ത്യ, മതാധിഷ്ഠിത ഇന്ത്യയായി - മന്ത്രി എം.ബി. രാജേഷ്
text_fieldsകോഴിക്കോട്: മതനിരപേക്ഷ ഇന്ത്യ മതാധിഷ്ഠിത ഇന്ത്യയായി പുനർ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഐ.എൻ.എൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതേതര ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നടക്കുന്ന സംഘട്ടനം മതവും മതേതരത്വവും തമ്മിലല്ലെന്നും മാനവികതയും ഉന്മാദ ദേശീയതയും തമ്മിലാണെന്നും ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ മോഡറേറ്ററായി. കാസിം ഇരിക്കൂർ, ബിനോയ് വിശ്വം എം.പി, എം.കെ. രാഘവൻ എം.പി, കെ.ടി. ജലീൽ എം.എൽ.എ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. വർഗീസ് ജോർജ്, എൻ. അലി അബ്ദുല്ല, ഡോ. എ.എ. അമീൻ, അഡ്വ. മുനീർ ശരീഫ് എന്നിവർ സംസാരിച്ചു.
നേരത്തെ തൊഴിലാളി സംഗമം എന്‍.എല്‍.യു ദേശീയ ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. രാജീവ്, എ.െഎ. റഹ്മത്തുല്ല, സാദത്ത് ചാരുംമൂട്, ബഷീര്‍ ചേളാരി, ഇല്യാസ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം.എ. ജലീല്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ ഉദൈഫ് ഉള്ളണം നന്ദിയും പറഞ്ഞു.
സമാപന ദിവസമായ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ശക്തിപ്രകടനവും ആറിന് കടപ്പുറം സേട്ട് സാഹിബ് നഗറിൽ പൊതുസമ്മേളനവും നടക്കും. അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനംചെയ്യും. കനിമൊഴി എം.പി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.