Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നസെന്‍റിന്‍റെ...

ഇന്നസെന്‍റിന്‍റെ സംസ്കാരം നാളെ വൈകീട്ട് അഞ്ചിന്

text_fields
bookmark_border
innocent 8897a
cancel

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. രാവിലെ എട്ട് മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയിലും പൊതുദർശനത്തിനു വെക്കും.

കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മാർച്ച് മൂന്ന് മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocent
News Summary - Innocent's funeral tomorrow at 5 pm
Next Story