മദ്റസാധ്യാപക ശമ്പളം: ഉത്തരം ചോർന്നതിൽ അന്വേഷണം, നടപടിക്കും നിർദേശം
text_fieldsതിരുവനന്തപുരം: മദ്റസാധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയിൽ വരുംമുമ്പ് ചോർന്നതിനെക്കുറിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണം നടത്താൻ സ്പീക്കർ എം.ബി. രാജേഷ് നിർദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ മാതൃകപരമായ അച്ചടക്ക നടപടി സ്വീകരിക്കാനും സ്പീക്കർ റൂളിങ് നൽകി. മറുപടി ചോർന്നതിനെക്കുറിച്ച് മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിനാണ് സ്പീക്കറുടെ റൂളിങ്. ഖജനാവിൽനിന്ന് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജൂൺ ഏഴിന് മുഖ്യമന്ത്രിയോട് പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, എന്‍. ഷംസുദ്ദീന്, കെ.പി.എ. മജീദ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. ക്രമപ്രശ്നത്തിൽ മുഖ്യമന്ത്രിയും നിലപാട് അറിയിച്ചു. സഭയുടെ ഓരോ സമ്മേളന ദിനങ്ങളിലേക്കും ഷെഡ്യൂള്‍ ചെയ്ത ചോദ്യങ്ങള്‍ക്ക് വകുപ്പുകളിൽനിന്ന് തലേദിവസം വൈകീട്ട് അഞ്ചുവരെ ലഭ്യമാക്കുന്ന ഉത്തരങ്ങള്‍ സഭയിൽ ചോദ്യം വന്നാലുടൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. തലേ ദിവസം നാലുമണി വരെ കിട്ടിയതാണ് ലേറ്റ് ആന്‍സര്‍ ബുള്ളറ്റിന് വഴി നൽകുന്നത്. അടുത്ത ദിവസം സൈറ്റിൽ വരും.
മദ്റസാധ്യാപക വിഷയത്തിൽ വകുപ്പ് ഇ-നിയമസഭ പോര്‍ട്ടലില്‍ ലഭ്യമാക്കിയത് ഏഴിന് വൈകീട്ട് നാലിനാണ്. എട്ടാം തീയതിയിലെ ലേറ്റ് ആന്‍സര്‍ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തുകയും ഒമ്പതിന് ഉച്ചയോടെ വെബ്സൈറ്റില്‍ നൽകുകയും ചെയ്തു. മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭക്ക് ലഭ്യമാക്കിയ ഉത്തരമല്ല സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
വകുപ്പ് തയാറാക്കി സർക്കാറിലേക്കയച്ച വിവരണമാണ്. മറുപടി നേരത്തേ പുറത്തായതിൽ അങ്ങേയറ്റം അനുചിതമായ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായി സ്പീക്കർ നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത ഇത്തരം പ്രവണതകള്‍ ഇനിമേല്‍ ആവര്‍ത്തിക്കപ്പെടാൻ പാടില്ല. ചോദ്യങ്ങള്‍ക്ക് നിയമസഭാതലത്തില്‍ത്തന്നെ ഉത്തരം ലഭിക്കാനുള്ള അംഗങ്ങളുടെ പ്രത്യേക അവകാശത്തിന് പ്രത്യക്ഷത്തില്‍ ലംഘനമുണ്ടായിട്ടിെല്ലന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.