ജ്യൂസ് കടകളിലും പരിശോധന; നാല് കടകൾ അടപ്പിച്ചു, 27 പേർക്ക് നോട്ടീസ്
text_fieldsതിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പ് ജ്യൂസ് കടകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. 199 ജ്യൂസ് കടകൾ പരിശോധിച്ചതിൽ നാലെണ്ണം അടപ്പിച്ചു. ആറ് സാമ്പിളുകൾ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോ പഴങ്ങള്‍, അഞ്ച് കിലോ ഈത്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹോട്ടലുകളിലെ പരിശോധനയിൽ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 സ്ഥാപനങ്ങൾ അടപ്പിച്ചു. 190 പരിശോധനകളാണ് സംസ്ഥാനത്താകെ നടന്നത്. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. എട്ട് സാമ്പിള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിൾ പരിശോധനക്കയച്ചു.
ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഇക്കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താൻ ആവിഷ്‌കരിച്ച ഓപറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.