Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​രി​ശോ​ധ​ന...

പ​രി​ശോ​ധ​ന തു​ട​ർ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ്; 30 സ്കൂ​ൾ ബ​സു​ക​ൾ​ക്ക് എതി​രെ കേ​സ്

text_fields
bookmark_border
school bus
cancel

തി​രൂ​ർ: വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​ർ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്റ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 30 ഓ​ളം സ്കൂ​ൾ ബ​സു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 87,000 രൂ​പ പി​ഴ​യ​ട​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. മ​ല​പ്പു​റം എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ർ.​ടി.​ഒ പി.​എ. ന​സീ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും തി​രൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 ഓ​ളം സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ല​പ്പു​റം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം തി​രൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ, ഏ​റ​നാ​ട് സ്ക്വാ​ഡു​ക​ൾ സം​യു​ക്ത​മാ​യി സ്കൂ​ൾ ബ​സു​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ഫി​റ്റ്ന​സി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ നാ​ല് സ്കൂ​ൾ ബ​സു​ക​ളും ടാ​ക്സ് അ​ട​ക്കാ​ത്ത 15 സ്കൂ​ൾ ബ​സു​ക​ളും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​മി​ല്ലാ​ത്ത നാ​ല് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 30 ഓ​ളം സ്കൂ​ൾ ബ​സു​ക​ൾ​ക്കെ​തി​രെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി നി​കു​തി അ​ട​ക്കാ​തെ​യും പെ​ർ​മി​റ്റ്‌ ഇ​ല്ലാ​തെ​യും സ​ർ​വി​സ് ന​ട​ത്തി​യ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ പാ​ണ്ടി​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് സ്ക്വാ​ഡ് പി​ടി​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ നി​കു​തി കൂ​ടി​ശ്ശി​ക ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നോ​യ് കു​മാ​ർ, അ​രു​ൺ, അ​സൈ​ൻ, ജ​യ​ച​ന്ദ്ര​ൻ, പ്ര​മോ​ദ് ശ​ങ്ക​ർ, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബി​ൻ ചാ​ക്കോ, പ്രേം​കു​മാ​ർ, അ​ബ്ദു​ൽ ക​രീം, രാ​ജേ​ഷ്, അ​ജീ​ഷ്, സ​ലീ​ഷ്, വി​ജേ​ഷ്, ഡി​ബി​ൻ, മ​നോ​ഹ​ര​ൻ, ഷൂ​ജ, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School BusInspectionMalappuram News
News Summary - Inspection followed by enforcement- Case against 30 school buses
Next Story