ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങളിൽ പരിശോധന; നാല് സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ
text_fieldsതലശ്ശേരി: നഗരപരിധിയിലെ ഫ്ലക്സ് പ്രിന്റിങ് യൂനിറ്റുകളിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിയമപ്രകാരമുള്ള രേഖപ്പെടുത്തലുകൾ ഇല്ലാതെ പ്രിന്റ് ചെയ്ത ബോർഡുകൾ പിടിച്ചെടുത്തു. പഴയ ബസ് സ്റ്റാൻഡിലെ പ്രിന്റോ ഫ്ലക്സ്, ലോഗൻസ് റോഡിലെ മിഡാസ് ഡിജിറ്റൽ സൈൻ, എം.എം. റോഡ് പി.വി. കോംപ്ലക്സിലെ ചിത്ര പ്രിന്റേഴ്സ്, ഫ്ലക്സ് വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ബോർഡുകൾ കണ്ടെടുത്തത്. സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീഖുൽ അൻസാർ എന്നിവരോടൊപ്പം തലശ്ശേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. രജിന, വി. അനിൽകുമാർ, ഇ. ദിനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.