ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന; നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി
text_fieldsശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങളിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എൽ സജികുമാറിന്റെ നേതൃത്വത്തിൽ റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന നടത്തിയത്.
ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉൽപന്നങ്ങളുടെ വിൽപന എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഭൂരിപക്ഷം ഹോട്ടലുകളിലും ഹെൽത്ത് കാർഡ് ഉള്ളവരാണ് ജോലി ചെയ്യുന്നത്.
ബാക്കി സ്ഥാപനങ്ങളിൽ ഹെൽത്ത് കാർഡ് ഹാജരാക്കുന്നതിന് രണ്ട് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഇത് പാലിക്കാത്തവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.