ഗർഭസ്ഥ ശിശുക്കളുടെ മരണം; ആരോഗ്യവകുപ്പ് സെക്രട്ടറി ഹാജരാകാൻ നിർദേശം
text_fieldsമഞ്ചേരി: ഗർഭിണിയായ യുവതിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമീഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശം. പുത്തനഴി സ്വദേശി സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയിലാണ് കമീഷൻ നിയമവിഭാഗം അസി. രജിസ്ട്രാർ കെ.കെ. ശ്രീവാസ്തവ കത്തയച്ചത്. ജൂൺ 21ന് ഹാജരാകണമെന്നാണ് നിർദേശം.
ഇതിന് ഒരാഴ്ച മുമ്പ് അന്വേഷണ റിപ്പോർട്ട് കമീഷന് സമർപ്പിക്കണം. നേരിട്ട് ഹാജരായില്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും നടപടി നേരിടേണ്ടി വരും. പല തവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ചത്. കുറ്റക്കാർക്കെതിരെ നാലാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബർ 19ന് ഡി.എം.ഇ, ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് കത്തയച്ചിരുന്നു. ഇതിന് സർക്കാർ മറുപടി നൽകിയില്ല.
2021 മേയ് നാലിന് വീണ്ടും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് വിളിപ്പിക്കുന്നത്. കിഴിശ്ശേരി സ്വദേശി എൻ.സി. മുഹമ്മദ് ഷെരീഫ്-സഹല തസ്നീം ദമ്പതികളുടെ ഇരട്ടകുട്ടികളാണ് 2020 സെപ്റ്റംബർ 27ന് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.