Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ വ​കു​പ്പി​ലേ​ക്ക് പ്രേ​ര​ക്മാ​രു​ടെ പു​ന​ർ​വി​ന്യാ​സം ഒ​രു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
kerala literacy mission
cancel

പാ​ല​ക്കാ​ട്: സാ​ക്ഷ​ര​ത മി​ഷ​ൻ പ്രേ​ര​ക്മാ​രു​ടെ ത​ദ്ദേ​ശ വ​കു​പ്പി​ലേ​ക്കു​ള്ള പു​ന​ർ​വി​ന്യാ​സം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്ര​ക്രി​യ ജൂ​ലൈ 31ന​കം പൂ​ർ​ത്തി​യാ​ക്കി വി​വ​രം കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

വി​ഭ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ണ്ടാ​യി​രു​ന്ന സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​രെ ത​ദ്ദേ​ശ​വ​കു​പ്പി​ൽ പു​ന​ർ​വി​ന്യ​സി​ച്ച് ഉ​ത്ത​ര​വി​ട്ട​ത് ഏ​പ്രി​ലി​ലാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. കു​ടി​ശ്ശി​ക വേ​ത​ന​ത്തി​നാ​യി 305 ദി​വ​സ​മാ​യി പ്രേ​ര​ക്മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം 2023 സെ​പ്റ്റം​ബ​റി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. തു​ട​ർ​ന്ന് വേ​ത​ന വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി ഭാ​ഗി​ക​മാ​യി മു​ട​ങ്ങി​യി​രു​ന്നു.

അ​തേ​സ​മ​യം, 2023 സെ​പ്റ്റം​ബ​ർ 23 മു​ത​ൽ 2024 മാ​ർ​ച്ച് 31വ​രെ​യു​ള്ള സാ​​ക്ഷ​ര​ത പ്രേ​ര​ക്മാ​രു​ടെ ഓ​ണ​റേ​റി​യം കു​ടി​ശ്ശി​ക​യു​ടെ 60 ശ​ത​മാ​നം അ​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കാ​നും ത​ദ്ദേ​ശ​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടു. ബാ​ക്കി 40 ശ​ത​മാ​നം സാ​ക്ഷ​ര​ത മി​ഷ​ന്റെ ത​ന​ത് വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literacy MissionKerala NewsPrerak
News Summary - Instruction to Redeployment of preraks to their respective departments will be completed within one month
Next Story