ഊരാളുങ്കലോട് അഞ്ചു വർഷത്തെ വിവരങ്ങൾ കൈമാറാൻ നിർദേശം
text_fieldsതിരുവനന്തപുരം: ഊരാളുങ്കൽ സർവിസ് സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഉൗരാളുങ്കലിന് കത്ത് നൽകി. അഞ്ച് വർഷത്തിനിടെ സൊസൈറ്റി ഏറ്റെടുത്ത കരാറുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകളുടെ വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി അറിയുന്നു. നവംബർ 30 നാണ് കത്ത് നൽകിയതെന്നാണ് വിവരം. എന്നാൽ ഇത് സൊസൈറ്റി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണ് ഇ.ഡി ഉൗരാളുങ്കൽ സർവിസ് സൊസൈറ്റിയിലേക്ക് കേന്ദ്രീകരിച്ചത്. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട ഒേട്ടറെ പദ്ധതികളിൽ ഉൗരാളുങ്കലിെൻറ പങ്കാളിത്തം വ്യക്തമായിരുന്നു. ഇ-നിയമസഭ പദ്ധതിയിലും ഇൗ സൊസൈറ്റിയുടെ ഇടപെടൽ വ്യക്തമായിരുന്നു. ഇ.ഡി ഇതുസംബന്ധിച്ച രേഖകൾ പവരശോധിച്ചപ്പോൾ നിയമസഭയിൽ നൽകേണ്ട ഉത്തരങ്ങളിൽ നിന്നുപോലും ഉൗരാളുങ്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കിയതായി കണ്ടെത്തി. ചുരുങ്ങിയകാലംകൊണ്ട് സൊസൈറ്റി വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സൊസൈറ്റിയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്നതും ഇ.ഡി സംശയിക്കുന്നു.
കഴിഞ്ഞദിവസം വടകര നാദാപുരം റോഡിലെ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ രവീന്ദ്രെൻറ ഭാര്യക്ക് സൊസൈറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ കെണ്ടത്തിയിരുന്നു. സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും പരിശോധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.