വാഹനപരിശോധനക്ക് കർശന മാർഗനിർദേശങ്ങൾ
text_fields
തിരുവനന്തപുരം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരമാവധി കുറച്ച് നിർദേശങ്ങളുമായി െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരിശോധനവേളയിൽ ഉദ്യോഗസ്ഥരിൽനിന്ന് മാന്യമായ പെരുമാറ്റമുണ്ടാകണം. റോഡപകടങ്ങൾ പത്തുശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗനിർദേശങ്ങൾ. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലയിലാണ് ഇപ്പോൾ റോഡപകടങ്ങൾ കൂടുതൽ.
ജങ്ഷനുകളും ട്രാഫിക് സിഗ്നലുകളെയും അപേക്ഷിച്ച് നേരായ റോഡുകളിലാണ് അപകടങ്ങൾ കൂടുതലുണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടങ്ങളിൽപെടുന്നത്. എൻ.ജി.ഒകളുടെ സഹകരണത്തോടെ ൈഡ്രവർ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
നാലുവരി/ആറുവരി പാതകളിൽ ലൈൻ ഗതാഗതം നിർബന്ധമാക്കുന്നതിന് ലൈൻമാർക്കിങ്, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തും. അനധികൃത പാർക്കിങ്, റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ എന്നിവ അവസാനിപ്പിക്കാൻ റവന്യൂ/തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം തേടും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ രാത്രി 12 വരെ പ്രവർത്തിപ്പിക്കുന്നതിനും നിർദേശം നൽകി.
സ്കൂളുകൾക്ക് സമീപം താൽക്കാലിക മേൽപാലങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാനും നിർദേശിച്ചിട്ടുണ്ട്. അമിതവേഗം നിയന്ത്രിക്കുന്നതിന് റെഡ്ലൈറ്റ് കാമറകൾ, ലൈൻ എൻഫോഴ്സ്മെൻറ് കാമറകൾ കൂടുതൽ സ്ഥാപിക്കുന്നതിനുള്ള ഇൻറേഗ്രറ്റഡ് ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം നടപ്പാക്കും.
പ്രധാന നിർദേശങ്ങൾ
•ഡിജിറ്റൽ കാമറകൾ, ബോഡി കാമറകൾ, മൊബൈൽ ഫോണുകൾ എന്നിവ ഉപയോഗപ്പെടുത്തി നിയമലംഘകരുടെ ഫോട്ടോ/വിഡിയോ പകർത്തണം
•ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ നിലവാരമുള്ള ഹെൽമറ്റുകൾ ധരിക്കുെന്നന്ന് ഉറപ്പുവരുത്തണം. അപകടകരമായി വാഹനമോടിക്കുന്ന സ്ഥലങ്ങളിൽ ഇവ നിയന്ത്രിക്കുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം
•നാലുചക്ര വാഹന യാത്രികർക്ക് സീറ്റ് ബെൽറ്റ് നിയമവ്യവസ്ഥ പാലിക്കുെന്നന്ന് ഉറപ്പാക്കണം
•മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തുടക്കത്തിൽതന്നെ കണ്ടെത്താൻ ബാറുകൾ/ഹോട്ടലുകൾ എന്നിവക്ക് സമീപത്തെ വാഹനപരിശോധന കർശനമാക്കണം
•മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, അമിതവേഗത്തിൽ വാഹനമോടിക്കുന്നവർ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾക്ക് വിധേയമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.