സെക്രട്ടേറിയറ്റിന് പുറത്തെ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് പൂർത്തിയാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പുറത്തെ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് പൂർണമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ കർശന നിർദേശം. നടപടികൾക്ക് വേഗമില്ലാത്തതിൽ അദ്ദേഹം ഉദ്യോഗസ്ഥരെ വിമർശിച്ചു.
പഞ്ചിങ് നടപ്പാക്കാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും പഞ്ചിങ് നടപ്പാക്കാത്ത ഓഫിസിലെ ജീവനക്കാർക്ക് ശമ്പളം നഷ്ടമാകുമെന്നും മുന്നറിയിപ്പ് നൽകി. താലൂക്കുതല അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിലായിരുന്നു വിമർശനം.
കലക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിങ്ങിന് നിർദേശിച്ചിരുന്നു. സ്പാർക്കുമായി ബന്ധിപ്പിക്കാനും പറഞ്ഞു. മറ്റെല്ലാ ഓഫിസുകളിലും മാർച്ച് 31നകവും നിർദേശിച്ചു. എന്നാൽ, നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. 665 ഓഫിസുകളിൽ മാത്രമാണ് നടപടി ഇതുവരെ പൂർത്തിയായത്. പലയിടത്തും പഞ്ചിങ് വന്നെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.