പ്രവാചകനെതിരായ അധിക്ഷേപം സംഘ്പരിവാർ അജണ്ടയുടെ ഭാഗം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാചകനെതിരായ അധിക്ഷേപം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തരശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി.ജെ.പി നേതാവിന്‍റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് സംഘ്പരിവാർ ശക്തികൾ. ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞദിവസം ബി.ജെ.പി വക്താക്കളിൽനിന്ന് പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ.
മുസ്ലിം സമൂഹത്തെ അപരവത്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്‍റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പുകൂടി ഇല്ലാതാക്കുകയാണ്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും സമ്പദ്വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങൾ ബി.ജെ.പിയുെടയും സംഘ്പരിവാറിന്റെയും വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.