ചോദ്യത്തിലൂടെ അവഹേളിച്ചു; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനത്തിലെ ചോദ്യോത്തര വേളയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ആക്ഷേപിച്ചെന്നു പരാതി. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കഔട്ട്. 15ാം നിയമസഭ സമ്മളനത്തിൽ നിന്ന് ആദ്യമായാണഅ പ്രതിപക്ഷം ഇറങ്ങിപ്പോയത്.
സംസ്ഥാനത്തു ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചുവെന്ന സൂചിപ്പിച്ചു ചോദിച്ച ചോദ്യമാണു വിവാദമായത്.ആലത്തൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.ഡി. പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.
സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ? ഇതായിരുന്നു വിവാദമായ ചോദ്യം.
ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്‍റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്‍റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.