Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപതാകയെ...

ദേശീയപതാകയെ അപമാനിച്ചെന്ന്​; ആപ്​ സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്​

text_fields
bookmark_border
aadm admi 98987
cancel

തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസൺ അടക്കം 10പേർക്കെതിരെ കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി കെജ്​രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് ബുധനാഴ്ച ആം ആദ്മി പാർട്ടി നടത്തിയ മാർച്ചിലാണ് ദേശീയ പതാകയെ അവഹേളിച്ചത്​.

കിഴക്കേകോട്ടയിൽനിന്ന് അരിസ്​റ്റോ ജങ്ഷനിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ ദേശീയപതാക റോഡിലിട്ട് ചവിട്ടിയതായി തമ്പാനൂർ പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു. ഇതിന് പുറമെ ഗതാഗത തടസ്സം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്കും കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPnational flag
News Summary - insulting the national flag; Case against AAP State Presiden
Next Story