Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേടായ ടി.വിക്ക്​...

കേടായ ടി.വിക്ക്​ ഇൻഷുറൻസ് ​​ക്ലയിം നിഷേധിച്ചു; 2.92 ലക്ഷം നൽകാൻ വിധി

text_fields
bookmark_border
കേടായ ടി.വിക്ക്​ ഇൻഷുറൻസ് ​​ക്ലയിം നിഷേധിച്ചു; 2.92 ലക്ഷം നൽകാൻ വിധി
cancel

പാലക്കാട്​: കേടായ ടി.വിക്ക്​ ​​ക്ലയിം നിഷേധിച്ച ഇൻഷുറൻസ്​ കമ്പനി, ടി.വിയു​ടെ വിലയടക്കം 2.92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ പാലക്കാട്​ ഉപഭോക്​തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു.

കൊടുമ്പ്​ ദേവീനഗർ 'സങ്കീർത്തന'ത്തിൽ ആർ. പുഷ്പരാജ്​ നൽകിയ പരാതിയിൽ ബജാജ്​ അലിയൻസ്​ ജനറൽ ഇൻഷുറൻസ്​ കമ്പനിക്കെതിരെയാണ്​ വിധി. 1,94,600 രൂപക്ക്​ ത്രീഡി ടി.വി വാങ്ങിയ വേളയിൽതന്നെ പുഷ്പരാജ്​ ഇൻഷുർ ചെയ്തിരുന്നു. വാറന്റി കാലയളവായ ഒരു വർഷത്തിനുശേഷം കവറേജ്​ നൽകുമെന്നായിരുന്നു വ്യവസ്ഥ​.

വാറന്റി കാലയളവിനുശേഷം ടി.വി കേടായപ്പോൾ ഇൻഷുറൻസ്​ കമ്പനിയെ റീഇമ്പേഴ്​സ്മെന്‍റിന്​ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന്​ ഹരജിയിൽ പറയുന്നു.

ഇൻഷുറൻസ്​ കമ്പനിയുടെ വാദം തള്ളിയ ഉപഭോക്​തൃ തർക്ക പരിഹാര ഫോറം, ടി.വിയുടെ വിലയിൽനിന്ന് പത്ത്​ ശതമാനം കിഴിച്ച തുകയും അൺഫെയർ​ ട്രേഡ്​ പ്രാക്ടീസിന്​ 25,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവിലേക്ക്​ 15,000 രൂപയും അടക്കം 2.92 ലക്ഷം രൂപ ഹരജിക്കാരന്​ നൽകണമെന്ന്​ വിധിച്ചു.

കമീഷൻ പ്രസിഡന്‍റ്​ വി. വിനയ്​ മേനോൻ, ​മെമ്പർമാരായ എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവരാണ്​ വിധി പ്രസ്താവിച്ചത്​. ഹരജിക്കാരനുവേണ്ടി അഡ്വ. എം.ജെ. വിൻസ്​ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVInsurance claim
News Summary - Insurance claim denied for damaged TV; Judgment to pay 2.92 lakhs
Next Story