കേരളത്തിന്റെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കണം –എം.കെ. രാഘവൻ എം.പി
text_fieldsപേരാമ്പ്ര: വിദ്യാർഥി സമൂഹം ഉപരിപഠനത്തിനായി സംസ്ഥാനം വിടുന്നത് എന്തുകൊണ്ടാണെന്നത് വിശദമായി പഠിക്കാൻ വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കാൻ സർക്കാർ മുൻ കൈയെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി അഭിപ്രായപ്പെട്ടു. കേരളത്തിന്റെയും ഇന്ത്യയുടെയും ബൗദ്ധിക സമ്പത്ത് നഷ്ടമാകാതിരിക്കാൻ അടിയന്തര ശ്രദ്ധ വേണം.
പരമ്പരാഗത കോഴ്സുകൾ മാത്രം പുതിയ കാലത്ത് മതിയാവില്ല. മാറുന്ന കാലത്തിനനുസൃതമായ കോഴ്സുകളും വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ഡിഗ്നിറ്റി കോളജിന്റെ വൈജ്ഞാനികോത്സവം ‘ഡിഗ്നിറ്റി ഫെസ്റ്റ്-24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സി. ഉമർ അധ്യക്ഷത വഹിച്ചു. ദാറുന്നുജൂം കോളജിനെ ഡിഗ്നിറ്റി കോളജായി പുനർനാമകരണം ചെയ്തതായി കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്ലം, പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. പ്രദീപൻ, കോളജ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇബ്രാഹിം, കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു. എ.കെ. അബ്ദുൽ അസീസ് സ്വാഗതവും സി.കെ. ഷഹീദ് നന്ദിയും പറഞ്ഞു. കോളജിന് പേര് നിർദേശിച്ച നീലിമ ഇബ്രാഹിമിന് പ്രഫ. സി. ഉമറും കാമിയ മാനേജ്മെന്റ് ഫെസ്റ്റിലെ വിജയികൾക്ക് എ.കെ. കുഞ്ഞബ്ദുല്ലയും ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.