ഇന്‍റലിജന്‍സ് മേധാവിസ്ഥാനം ഡി.ജി.പി തസ്തികയാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മേധാവി സ്ഥാനവും ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനവും ഡി.ജി.പി തസ്തികയിലേക്ക് ഉയര്‍ത്തും.തിങ്കളാഴ്ച എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥയെ ഇന്‍റലിജന്‍സില്‍ നിന്ന് മാറ്റി പകരം ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനത്തേക്ക് പൊലീസ് ആസ്ഥാനം ഡി.ജി.പി ആയിരുന്ന രാജേഷ് ദിവാനെ നിയമിക്കുകയും ചെയ്തു. ഇരുവരും ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥരായതിനാല്‍ തസ്തിക ഉയര്‍ത്തല്‍ അനിവാര്യമാണ്.
സ്ഥലംമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ഇരുവരെയും സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഉത്തരവിറങ്ങുന്നതിനുമുമ്പ് തസ്തിക ഉയര്‍ത്തല്‍ ഉത്തരവിറക്കണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇത് ക്ളറിക്കല്‍ പിശകാണെന്നും മുഖ്യമന്ത്രി തലസ്ഥാനത്തത്തെിയാലുടന്‍ തസ്തിക ഉയര്‍ത്തല്‍ ഉത്തരവിറക്കുമെന്നും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഡി.ജി.പിമാരെ എ.ഡി.ജി.പി സ്ഥാനത്തേക്ക് തരംതാഴ്ത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ക്രമസമാധാനചുമതലയുള്ള ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനത്തേക്ക് ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നത് നിയമപ്രശ്നമുണ്ടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍ക്കാറിനെ ധരിപ്പിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.