Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നുമുതൽ മഴയുടെ ശക്തി...

ഇന്നുമുതൽ മഴയുടെ ശക്തി കുറയും

text_fields
bookmark_border
ഇന്നുമുതൽ മഴയുടെ ശക്തി കുറയും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ൽ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ശ​ക്തി കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. ശ​ക്ത​മാ​യ മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും ഇന്നലെയുംതു​ട​ർന്നു. തി​രു​വ​ന​ന്ത​പു​രം മ​ര്യ​നാ​ട്ട്​ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ര്യ​നാ​ട് സ്വ​ദേ​ശി സേ​വ്യ​ർ (62) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​യിരുന്നു.

സം​സ്ഥാ​ന​ത്ത് 99 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​ത്. 968 കു​ടും​ബ​ങ്ങ​ളി​ലെ 3268 പേ​ര മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ഒ​ഡി​ഷ തീ​ര​ത്ത് ക​ര​യി​ൽ പ്ര​വേ​ശി​ക്കും. വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി സ്ഥി​തി ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

കൂ​ടു​ത​ൽ മഴ ലഭിച്ചത് കണ്ണൂരിൽ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പി​ന്നി​ട്ട ആ​ഴ്ച​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ. ജൂ​ലൈ 13 മു​ത​ൽ 19 വ​രെ​യാ​യി 565.6 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ക​ണ്ണൂ​രി​ൽ ല​ഭി​ച്ച​ത്. 208.6 മി.​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ടി​ട​ത്താ​ണ് ഇ​ത്ര​യും വ​ലി​യ മ​ഴ​പ്പെ​യ്ത്ത്. 171 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ക​ണ്ണൂ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​രി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മാ​ഹി​യി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 490.2 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 188.4 മി.​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ടി​ട​ത്താ​ണ് ഇ​ത്.

160 ശ​ത​മാ​നം അ​ധി​ക​മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​രും മാ​ഹി​യും ക​ഴി​ഞ്ഞാ​ൽ കോ​ഴി​ക്കോ​ട്ടാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് -461.8 മി.​മീ​റ്റ​ർ. 132 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ചു. തൊ​ട്ടു​പി​ന്നി​ൽ വ​യ​നാ​ട് ജി​ല്ല​യാ​ണ് -402.7 മി.​മീ​റ്റ​ർ. കാ​സ​ർ​കോ​ട് 396.2, ഇ​ടു​ക്കി 347, തൃ​ശൂ​ർ 319.1, കോ​ട്ട​യം 304, മ​ല​പ്പു​റം 298.8 എ​ന്നി​ങ്ങ​നെ​യാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള ജി​ല്ല​ക​ളി​ലെ മ​ഴ​ക്ക​ണ​ക്ക്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്-100.1 മി.​മീ​റ്റ​ർ. ഇ​വി​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന 45.9 മി.​മീ​റ്റ​ർ മ​ഴ​യെ​ക്കാ​ൾ 118 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു.

സം​സ്ഥാ​ന​ത്ത് മൊ​ത്ത​ത്തി​ൽ പി​ന്നി​ട്ട ആ​ഴ്ച ന​ല്ല മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 150 മി.​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 315.5 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 110 ശ​ത​മാ​നം അ​ധി​ക​മ​ഴ സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather newsrain update
News Summary - The intensity of rain will decrease from today
Next Story