മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രശ്രമം; ഹെലികോപ്റ്റർ എത്തിച്ചു
text_fieldsപാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്ടർ സ്ഥലത്തെത്തി. ഡ്രോൺ വഴി ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും നടക്കുകയാണ്. ചെങ്കുത്തായ മേഖലയിൽ ഹെലികോപ്ടറിനും ഇറങ്ങാനാകാത്ത സാഹചര്യമാണ്.
മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബു (23) വാണ് കഴിഞ്ഞദിവസം കൊക്കയിൽ കുടുങ്ങിയത്. യുവാവ് കൊക്കയിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ടു. ട്രെക്കിങ്ങിനിടെയാണ് ഇയാൾ കൊക്കയിലേക്ക് വീണത്. ചെങ്കുത്തായ പാറകൾ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ നിലത്തിറക്കി രക്ഷാപ്രവർത്തനം സാധ്യമല്ല. അത്‌കൊണ്ട് തന്നെ ഹെലികോപ്റ്റർ ആകാശത്ത് പറത്തിനിർത്തിയുള്ള രക്ഷാപ്രവർത്തനമേ സാധ്യമാവുകയുള്ളൂ.
രക്ഷാ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർ ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ ഒന്നിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.