അന്തര്‍ജില്ല മോഷ്ടാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: വിവിധ ജില്ലകളിൽ മോഷണം നടത്തിയയാൾ പിടിയിൽ. അടൂര്‍ പറക്കോട് കല്ലിക്കോട്ടു പടീറ്റതിൽ വീട്ടിൽ തുളസീധരനെയാണ് (47) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടിയാര്‍ കുഴിപ്പറമ്പിൽ വീട്ടിൽ മനോഹരന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ മോഷണം പോയതിനെ തുടർന്ന് അന്വേഷണം നടത്തിവരവെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി യുടെ നിര്‍ദേശാനുസരണം വാഹന പരിശോധന നടത്തി വരുമ്പോഴാണ് കുറത്തികാട് എസ്.ഐ. സി.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള ഹൈവേ പൊലീസ് മോഷ്ടിക്കപ്പെട്ട സ്കൂട്ടറിൽ ഇയാളെ പിടികൂടുന്നത്.
ചോദ്യം ചെയ്യലിൽ കേരളത്തിലെ പല ജില്ലകളിലായി നാല്‍പ്പത്തഞ്ചോളം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതായി സമ്മതിച്ചു. ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി ഓച്ചിറയിലും താമരക്കുളത്തുമായി താമസിച്ചു വരുമ്പോഴാണ് കുറത്തികാട് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടര്‍, നൂറനാട് സ്റ്റേഷൻ പരിധിയിലുള്ള രണ്ട് ക്ഷേത്രങ്ങളിലെ വഞ്ചികൾ, മാവേലിക്കര സ്റ്റേഷന് പരിധിയിലെ ഒരു ക്ഷേത്രത്തിലെ വഞ്ചികൾ എന്നിവ കുത്തിത്തുറന്ന് കവർച്ച നടത്തിയതായി സമ്മതിച്ചത്.
വീടുകളിൽ ഉണക്കാനിട്ടിരിക്കുന്ന റബര്‍ ഷീറ്റ്, അമ്പലങ്ങളിലെ വഞ്ചി എന്നിവയാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്. എസ്.ഐ മാരായ സി.വി. ബിജു, ബിന്ദുരാജ്, സീനിയര്‍ സി.പി. ഒമാരായ സതീഷ് കുമാര്‍, അരുൺകുമാര്‍, ശ്യാംകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.