അന്തർ സംസ്ഥാന ബസ് സർവിസ്: നടപടികൾ കണക്കിലൊതുങ്ങി
text_fieldsതിരുവനന്തപുരം: കർശന നടപടിയെന്ന് സർക്കാർ ആവർത്തിക്കുേമ്പാഴും കോൺട്രാക്ട് കാര്യേജുകൾക്കെതിരെ നടക്കുന്നത് പിഴ ചുമത്തൽ മാത്രം. വേണമെങ്കിൽ പിഴ മുൻകൂട്ടി കെ ട്ടിവെച്ച് അനധികൃതമായി ഒാടാൻ ബസുടമകളും തയാർ. ഫലത്തിൽ കേസെടുത്തതിെൻറ കണക്കും പ ിഴയായി പിരിഞ്ഞുകിട്ടിയ തുകയുടെ വലുപ്പവുമല്ലാതെ അനധികൃത സർവിസുകൾക്ക് കടിഞ്ഞ ാണിടാൻ ഫലപ്രദമായ നടപടികെളാന്നുമില്ല.
ഇതാണ് അടിക്കടി യാത്രക്കാർക്ക് ദുരനുഭവങ്ങൾ ‘സമ്മാനിക്കുന്നതിന്’ കാരണവും. അനധികൃതയോട്ടത്തിന് 5,000 രൂപ പിഴയാണ് നിലവിൽ ഇൗടാക്കുന്നത്. യാത്രക്കാരെയും കയറ്റി യാത്രപുറപ്പെടാൻ നേരം പരിശോധനക്കെത്തുന്ന മോേട്ടാർ വാഹനവകുപ്പുദ്യോഗസ്ഥർക്ക് പിഴയായി 5,000 രൂപ നൽകും. ചിലപ്പോൾ യാത്രാമധ്യേയാകും പിഴവാങ്ങൽ. ഒരു കൂസലുമില്ലാതെ സർവിസ് തുടരുകയും ചെയ്യും.
ദിവസവും ഗതാഗത കമീഷണറേറ്റിൽനിന്ന് അന്നത്തെ കേസിെൻറ എണ്ണവും പിഴത്തുകയുടെ കണക്കും ഗതാഗതവകുപ്പിേലക്ക് നൽകുന്നതോടെ ഉദ്യോഗസ്ഥരുടെ ജോലി അവസാനിക്കും. അഞ്ഞൂറോളം അന്തർ സംസ്ഥാന കോൺട്രാക്ട് കാേര്യജ് സർവിസുകളാണ് സംസ്ഥാനത്ത് ഒാടുന്നത്. ഏപ്രിൽ 25 മുതൽ ജൂൺ 21 വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 7800 കേസുകളാണ് ഇൗ രംഗത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3.96 കോടി രൂപ പിഴയായി ഇൗടാക്കിയിട്ടുമുണ്ട്.
കേസെടുത്ത് പിടിവീഴുന്നതോടെ ബസുകൾ നിരത്തിൽനിന്ന് ഒഴിവാകുമെന്നാണ് പൊതുധാരണ. എന്നാൽ, ഒരു തടസ്സവുമില്ലാതെ പിഴ മുൻകൂർ അടച്ചുപോലും സർവിസ് നടത്തുന്നുവെന്നതാണ് നിലവിലെ ചിത്രം. പിഴയടക്കാൻ ചെലവാകുന്ന തുകയും പലപ്പോഴും യാത്രക്കാരിൽനിന്ന് ഇൗടാക്കുകയും ചെയ്യും. പരിശോധന നടത്തി പിഴയിടാൻ മാത്രമാണ് ഗതാഗതവകുപ്പിന് അധികാരമുള്ളത്. ബസ് പിടിച്ചെടുക്കലിലേക്ക് നീക്കിയാൽ ബദൽ സംവിധാനമില്ലാതെ അന്തർ സംസ്ഥാന യാത്ര കൂടുതൽ ദുരിതപൂർണമാകുമെന്നാണ് അധികൃതർ പറയുന്ന ന്യായീകരണം. സർവിസ് ബസുകളിൽ അധികവും മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതെന്ന മറ്റ് നടപടികൾക്ക് സംസ്ഥാന ഗതാഗത വകുപ്പിന് പരിമിതിയുമുണ്ട്.
കെ.എസ്.ആർ.ടി.സി സ്വന്തം നിലക്ക് ബസുകൾ വാടകക്കെടുത്ത് അന്തർ സംസ്ഥാന സർവിസ് നടത്താൻ തീരുമാനിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. 25 ബസുകളാണ് വാടക കരാർ വ്യവസ്ഥയിൽ നിരത്തിലിറക്കാൻ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ ടെൻഡർ വിളിച്ചെങ്കിലും സ്വകാര്യബസുടമകളുടെ ഇടപെടലിനെ തുടർന്ന് അപേക്ഷകളൊന്നും ലഭിച്ചില്ല. വ്യവസ്ഥകളിൽ ഇളവ് വരുത്തി വീണ്ടും െടൻഡർ ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.