അന്തർ സംസ്ഥാന സ്വകാര്യ ബസ് സ്പീഡ് ഗവേണറും ജി.പി.എസും നിർബന്ധമാക്കും
text_fieldsതിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളിൽ ജി.പി.എസും അമിത വേഗം നിയന്ത്രിക്കാനുള്ള സ്പീഡ് ഗവേണറും നിർബന്ധമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അമിത നിരക്ക് തടയാന്‍ സ്വകാര്യ സർവിസുകൾക്ക് (കോണ്ട്രാക്റ്റ് കാരേജ് വാഹനങ്ങൾ) സര്‍ക്കാര്‍ ഏകീകൃത നിരക്ക് നിശ്ചയിക്കും. ഇതിന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയെ നിയോഗിക്കും. ബസുകളിലെ ചരക്ക് നീക്കം കര്‍ശനമായി തടയുമെന്നും ഉന്നതതലയോഗശേഷം മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്തവയാണെങ്കിലും സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ സ്പീഡ് ഗവേണർ ഘടിപ്പിക്കണം. ജൂണ്‍ ഒന്നുമുതലാണ് ജി.പി.എസ് നിര്‍ബന്ധമാക്കുക. ചരക്കുകടത്ത് തടയുന്നതിന് രാത്രിയും പകലും പ്രത്യേക പരിശോധന നടത്തും. ചെക്പോസ്റ്റുകളില്‍ പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കും.
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങൾ പൂട്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധയില്‍ ലൈസന്‍സില്ലാത്ത 46 സ്ഥാപനങ്ങള്‍ കെണ്ടത്തിയിരുന്നു. ലൈസന്‍സിങ് വ്യവസ്ഥ കര്‍ശനമാക്കും. അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കരുതെന്ന് കെ.എസ്.ആര്.ടി.സിക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. റദ്ദാക്കേണ്ടിവന്നാല്‍ പകരം ബസ് ലഭ്യമാക്കണം. കേടായവക്ക് പകരം ബസ് നല്‍കിയില്ലെങ്കില്‍ വാടക ബസ് കരാര്‍ റദ്ദാക്കുമെന്ന് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിൻ ഓടിക്കുന്നതിന് ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ റെയില്‍വേ ചെയര്‍മാനുമായി ചര്‍ച്ചനടത്തും. അന്തര്‍സംസ്ഥാന പാതകളില്‍ കൂടുതല്‍ കെ.എസ്.ആര്.ടി.സി ബസ് ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.