ബസ് സമരം: ഒരു വിഭാഗം പിൻമാറിയതായി സൂചന
text_fieldsതിരുവനന്തപുരം/കോട്ടയം: പെര്‍മിറ്റ് ലംഘനത്തിന് പിഴ ഈടാക്കരുതെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി യതായി സൂചന. വെള്ളിയാഴ്ച മുതല്‍ ബുക്കിങ് സ്വീകരിച്ചത് ഇതിെൻറ തെളിവായി പറയുന്നു. എന്നാല്‍ സംഘടനയില്‍ പിളര്‍പ്പില്ലെന്നും സമരത്തിലുള്ള 400 ബസുകളും ഓടുന്നില്ലെന്നും ഇൻറര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എ.എസ്. റിജാസ് പറഞ്ഞു.
വെബ്സൈറ്റുകളിലെ ബുക്കിങ്ങുകള്‍ ഉടന്‍ റദ്ദാക്കുമെന്നും അറിയിച്ചു.വരുംദിവസങ്ങളില്‍ സമരം നിര്‍ണായകമാകും. ആഴ്ചാവസാനവും ആദ്യദിനങ്ങളിലുമാണ് തിരക്കേറെ. യാത്രാക്ലേശം ഒഴിവാക്കാന്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മള്‍ട്ടി ആക്സില്‍ ബസുകളല്ല.
എ.സി ഇല്ലാത്ത സാധാരണ ബസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് സ്വീകാര്യവുമല്ല. കൂടുതല്‍ വോള്‍വോ, സ്കാനിയ ബസുകള്‍ കെ.എസ്.ആര്.ടി.സിക്ക് ഇല്ലെന്നതാണ് പ്രതിസന്ധി.അതേസമയം സമരം പ്രശ്നമല്ലെന്ന വിലയിരുത്തലിലാണ് കെ.എസ്.ആര്.ടി.സിയും സര്‍ക്കാറും. യാത്രദുരിതമില്ലാത്ത സാഹചര്യത്തിൽ തൽക്കാലം ചർച്ച വേണ്ടെന്ന നിലപാടിലുമാണ് ഗതാഗത വകുപ്പ്. കെ.എസ്.ആർ.ടി.സി തിങ്കളാഴ്ചവരെ പ്രത്യേക അധിക സർവിസുകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.