അന്തർ സംസ്ഥാന നദീജലം: വാദം തുടങ്ങും മുേമ്പ തോൽക്കാനുറച്ച് കേരളം
text_fieldsന്യൂഡൽഹി: കാവേരി ഉൾപ്പെടെ അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന കാവേരി സെൽ അടച്ചുപൂട്ടിയ സർക്കാർ നടപടി കേരളത്തിെൻറ താൽപര്യങ്ങളെ അട്ടിമറിക്കുമെന്ന് ഉറപ്പായി.
അന്തർ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വേനലവധി കഴിഞ്ഞ് ജൂലൈയിൽമാത്രം പരിഗണിക്കാനിരിക്കുന്നത് അഞ്ച് കേസുകളാണ്. കാവേരി, മുല്ലപ്പെരിയാർ, പറമ്പിക്കുളം- ആളിയാർ (പി.എ.പി), നെയ്യാർ എന്നീ സുപ്രധാന നദീജല തർക്കങ്ങളിലാണ് ഒരു മാസത്തിനുള്ളിൽ സുപ്രീംകോടതി കേസുകൾ പരിഗണിക്കുകയോ അതിനുള്ള തീയതി നിശ്ചയിക്കുകയോ ചെയ്യുന്നത്. കൂടാതെ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത്, കേന്ദ്ര സർക്കാറിെൻറയും ലോകബാങ്കിെൻറയും സഹായത്തോടെയുള്ള പദ്ധതികളായ അണക്കെട്ടുകളുടെ അഭിവൃദ്ധിപ്പെടുത്തൽ, അട്ടപ്പാടിവാലി ജലസേചന പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമീഷൻ, കേന്ദ്ര ജലവിഭവ മന്ത്രാലയം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ യോഗങ്ങൾ അടക്കമാണ് വരുംനാളുകളിൽ ഡൽഹിയിൽ വരാനിരിക്കുന്നത്.
അതിനിടെയാണ് പ്രതികൂല സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ രണ്ട് ദശാബ്ദമായി പ്രവർത്തിക്കുന്ന കാവേരി സെൽ കാര്യക്ഷമമല്ലെന്ന ഒറ്റ കാരണം ഉയർത്തി സർക്കാർ അടച്ചുപൂട്ടിയത്. തമിഴ്നാടും കർണാടകയും സർവവിധ സന്നാഹവുമായി ഉദ്യോഗസ്ഥർക്കു വേണ്ട സഹായം നൽകുേമ്പാഴാണിത്.
കാവേരി ൈട്രബ്യൂണൽ ഉത്തരവിന് എതിരെ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഹരജി ജൂലൈ 11 നാണ് സുപ്രീംകോടതി പരിഗണിക്കുക. അഭിഭാഷകരുമായി ചേർന്ന് തമിഴ്നാടിന് മറുപടി തയാറാക്കുന്ന തിരക്കിലാണ് കാവേരി സെൽ ഉദ്യോഗസ്ഥർ.
മുലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള അനുകൂല നീക്കത്തിന് സർക്കാറിനുവേണ്ടി ചുക്കാൻപിടിക്കേണ്ടത് കാവേരി സെല്ലാണ്. കേരളത്തിെൻറ കേസുകൾ വാദിക്കുന്ന മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേ, ജെ. ജയദീപ് ഗുപത, വി. ഗിരി, മോഹൻ വി. ഖട്ടാർക്കി, കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് എന്നിവർക്ക് പരിചയസമ്പന്നരായ സെല്ലിെൻറ സഹായമില്ലാതെ മുന്നോട്ടുപോകാനുമാവില്ല. സെൽ പൂട്ടി അത് നിയമവിഭാഗത്തെ ഏൽപിക്കുന്നത് കേസുകളുടെ മുന്നോട്ടുപോക്കിനെ അട്ടിമറിക്കുമെന്ന ആശങ്ക ജലവിഭവ വകുപ്പിനുണ്ട്.
നിലവിൽ ട്രാവൻകൂർ ഹൗസിൽ പ്രവർത്തിക്കുന്ന കാവേരി സെല്ലിെൻറ പ്രവർത്തനം അവസാനിപ്പിച്ച് വസ്തുവകകൾ കേരളഹൗസ് ലോ ഒാഫിസർക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടത് മേയ് 15നാണ്. ഇത് സംബന്ധിച്ച വിമർശങ്ങളെ തള്ളിയ മുഖ്യമന്ത്രി, നിലവിലുള്ള സെൽ കാര്യക്ഷമമല്ലെന്നും ഇതുള്ളപ്പോഴാണ് പല വിധികളും കേരളത്തിന് എതിരായതെന്നുമാണ് അടച്ചുപൂട്ടലിന് ന്യായീകരണമായി നിയമസഭയിൽ പറഞ്ഞത്.
സർക്കാർ കണക്കുകൂട്ടലിന് അപ്പുറത്താണ് അന്തർ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട് കേരളത്തിെൻറ സ്ഥിതിയെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ദശാബ്ദ്ധത്തിലേറെ നീണ്ട കേസുകൾ വർഷങ്ങളായി കൈകാര്യം ചെയ്ത സാേങ്കതിക അറിവുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന ഒാഫിസാണ് കേരളം ഒരു സുപ്രഭാതത്തിൽ അടച്ചുപൂട്ടുന്നത്. എക്സിക്യൂട്ടിവ് ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ എന്നിവർക്ക് പുറമേ കമ്പ്യൂട്ടർ ഒാപറേറ്റർ, ഡ്രൈവർ, പ്യൂൺ എന്നിവരാണ് കാവേരി സെല്ലിെൻറ ഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.