അന്തർ സംസ്ഥാന സർവിസ്: കേരള ആർ.ടി.സി 'എൻഡ് ടു എൻഡ് നിരക്ക്' മാറ്റി
text_fieldsബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന സർവിസുകളിൽ ഏർെപ്പടുത്തിയ 'എൻഡ് ടു എൻഡ് നിരക്ക്' സംവിധാനം കേരള ആർ.ടി.സി പിൻവലിച്ചു. പകരം, ജില്ല അടിസ്ഥാനത്തിൽ സ്റ്റേജ് കണക്കാക്കി ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തി. മാറ്റം കഴിഞ്ഞദിവസം നിലവിൽ വന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
കോവിഡ് സാഹചര്യങ്ങൾ അവസാനിച്ച് സർവിസുകൾ മുഴുവൻ പുനഃസ്ഥാപിക്കുന്നതുവരെ പുതിയ നിരക്ക് തുടരും.
കോവിഡ് കാലത്ത് സ്പെഷൽ സർവിസായി കേരളത്തിലെ വിവിധയിടങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച ബസ് സർവിസുകളിൽ മാസങ്ങളായി 'എൻഡ് ടു എൻഡ് നിരക്ക്' ഈടാക്കുന്നത് സംബന്ധിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.
ബംഗളൂരുവിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്കും മൂന്നാറിലേക്കും ഒരേ ടിക്കറ്റ് നിരക്കാണ് ഇൗടാക്കിയിരുന്നത്. കർണാടക ആർ.ടി.സി എൻഡ് ടു എൻഡ് നിരക്ക് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
കോവിഡ് േലാക്ഡൗണിനുശേഷം കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് കോവിഡ് കാല സ്പെഷൽ സർവിസായി കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ബസ് സർവിസ് ആരംഭിച്ചത്.
കോവിഡ് ലോക്ഡൗണിൽ കേരളത്തിലേക്ക് ട്രെയിൻ സർവിസ് ഇല്ലാതിരുന്ന സമയത്ത് കേരള ആർ.ടി.സിയുടെ സ്പെഷൽ സർവിസാണ് കൂടുതൽ പേരും ആശ്രയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.