70 ലക്ഷം ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ഉറക്കം പൊലീസ് സ്റ്റേഷനിൽ
text_fieldsതച്ചനാട്ടുകര (പാലക്കാട്): കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിെൻറ 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് സ്റ്റേഷനിൽ അഭയമൊരുക്കി നാട്ടുകൽ പൊലീസ്.
കൂടെയുള്ളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ട യുവാവ് ഒടുവിൽ നൂറിൽ വിളിച്ച് പൊലീസ് സഹായം തേടുകയായിരുന്നു. സി.ഐ സിജോ വർഗീസിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് പശ്ചിമ ബംഗാൾ ഹരിശ്ചന്ദ്ര പുരം സ്വദേശി ഇമാം ഹുസൈനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
കഴിഞ്ഞ 22ന് കോട്ടപ്പള്ളയിലെ ഏജൻസിയിൽനിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അവധിയായതാണ് യുവാവിനെ പ്രതിസന്ധിയിലാക്കിയത്. സഹായ ഹസ്തവുമായി പൊലീസ് എത്തുേമ്പാൾ കൂട്ടുകാരിൽനിന്ന് വിട്ടുമാറി കടവരാന്തയിൽ നിൽക്കുകയായിരുന്നു ഇയാൾ.
സ്േറ്റഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇമാം ഹുസൈന് ഭക്ഷണവും രാത്രി കിടക്കാൻ സൗകര്യവും പൊലീസ് ശരിയാക്കി നൽകി. ശനിയാഴ്ച അലനല്ലൂർ സഹകരണ ബാങ്ക് അധികൃതർ സ്റ്റേഷനിലെത്തി ലോട്ടറി കൈപ്പറ്റിയതോടെയാണ് യുവാവിന് ശ്വാസം നേരെ വീണത്. ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് നല്ലൊരു വീട് നിർമിക്കണം എന്നതാണ് ഇദ്ദേഹത്തിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.