യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മലപ്പുറം പാണാമ്പ്രയിൽ നടന്ന സംഭവത്തിൽ പ്രതിയായ മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹീം ഷബീറിനാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 19 നകം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നാണ് നിർദേശം.
മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററിന്റെ മകനാണ് ഇബ്രാഹീം ഷബീർ. ഹരജി വീണ്ടും 19ന് പരിഗണിക്കും. ഇബ്രാഹീം ഷബീർ അപകടകരമായ രീതിയിൽ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്കൂട്ടർ യാത്രികരായ പരപ്പനങ്ങാടി സ്വദേശിനികളായ അസ്‌ന, ഹംന എന്നിവരെ മർദിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഏപ്രിൽ 16നാണ് സംഭവം നടന്നത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഇരുവരെയും പാണാമ്പ്രയിൽ എത്തിയപ്പോൾ ഷബീർ ആക്രമിച്ചെന്നാണ് കേസ്.
ഷബീറിന്റെ അപകടകരമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്തപ്പോൾ കാർ കുറുകെയിട്ട് ഷബീർ വഴിമുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് പരാതി. യാത്രക്കാരിൽ ഒരാൾ ഇത് വിഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ആദ്യം നിസ്സാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.