Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടക്കാല വിധി...

ഇടക്കാല വിധി ഓർത്തഡോക്സ് സഭക്ക് തലവേദന

text_fields
bookmark_border
supreme court
cancel

കൊ​ച്ചി: പ​ള്ളി​ക​ളു​ടെ നി​യ​ന്ത്ര​ണം ല​ഭി​ക്കു​മ്പോ​ഴും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക്ക് പ്ര​തി​സ​ന്ധി​യാ​യി സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല വി​ധി. ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്വ​ൽ ബ​യാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ​െബ​ഞ്ചി​ന്‍റെ വി​ധി​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്.

2017 ജൂ​ലൈ മൂ​ന്നി​ലെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭാ​ത​ർ​ക്ക​ത്തി​ൽ സ​ഭ നേ​ടി​യ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​നാ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. ഇ​ട​ക്കാ​ല വി​ധി​യു​ടെ മൂ​ന്നാം ഖ​ണ്ഡി​ക​യി​ൽ ഇ​ട​വ​ക​ക​ളി​ലെ സെ​മി​ത്തേ​രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ 1934ലെ ​ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ക്കാ​ത്ത​വ​രെ​യും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സ​ഭ​യു​ടെ ഭ​ര​ണം പ​ള്ളി​ക​ളി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങും.

2017ലെ ​വി​ധി​ക്കു​ശേ​ഷം യാ​ക്കോ​ബാ​യ വി​ഭാ​ഗ​ക്കാ​ർ മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം സെ​മി​ത്തേ​രി​ക​ളി​ൽ അ​ട​ക്കാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഇ​ത് നി​ര​ന്ത​ര ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സെ​മി​ത്തേ​രി ബി​ൽ പാ​സാ​ക്കി​യാ​ണ് പ്ര​തി​സ​ന്ധി മ​റി​ക​ട​ന്ന​ത്. എ​ന്നാ​ലും സെ​മി​ത്തേ​രി​ക​ളി​ൽ യാ​ക്കോ​ബാ​യ വൈ​ദി​ക​ർ​ക്ക് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​റി​ല്ല. അ​തു​പോ​ലെ​ത​ന്നെ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ പ​ള്ളി​ക​ളു​ടെ കീ​ഴി​ലെ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട​ക​ളി​ലും യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് അ​വ​സ​രം ന​ൽ​കാ​റി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ട​ക്കാ​ല വി​ധി ത​ർ​ക്ക താ​ൽ​പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ മ​ല​ങ്ക​ര ച​ർ​ച്ച് ബി​ല്ലി​ന് സ​മാ​ന​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​ട​ക്കാ​ല വി​ധി​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വി​ധി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ പ​ഠി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Judgmentorthodox church
News Summary - Interim Judgment is a headache for the Orthodox Church
Next Story