ഇേൻറണൽ അസസ്മെൻറിനുള്ള മിനിമം മാർക്ക് ഒഴിവാക്കും –മന്ത്രി
text_fieldsപെരിന്തൽമണ്ണ: ഇേൻറണൽ അസസ്മെൻറിന് മിനിമം മാർക്ക് വേണമെന്ന വ്യവസ്ഥ, ആർട്സ് ആൻഡ് സയൻസ് കോളജുകളിൽനിന്നും പോളിടെക്നിക്, മെഡിക്കൽ മേഖലയിൽനിന്നും ഒഴിവാക്കുമെന് ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. ഈ വർഷം മുതലാണ് സാങ്കേതിക വിദ്യാഭ്യാസ വകു പ്പിെല സ്ഥാപനങ്ങളിൽനിന്ന് ഒഴിവാക്കിയത്. മറ്റ് കോളജുകളിൽ അടുത്ത അധ്യയനവർഷ ം നടപ്പാക്കുമെന്നും അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ഭാവിയും ജീവിതവും ഒരധ്യാപകരുടെ കൈയിൽ പന്താടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണിത്. സർവകലാശാല പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികളെ ചില സ്ഥാപനങ്ങളും അധ്യാപകരും ഇേൻറണൽ അസസ്മെൻറിന് മിനിമം മാർക്ക് നൽകാതെ വേട്ടയാടുകയും തോൽപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങളുണ്ട്. മദ്രാസ് ഐ.ഐ.ടിയിൽ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം ഉദാഹരണം.
കേരള സർവകലാശാലയിൽ ഇേൻറണൽ അസസ്മെൻറിെൻറ പേരിൽ വിദ്യാർഥികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ നടപടിക്ക് തീരുമാനിച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകളിലെത്താത്ത അധ്യാപകർക്ക് തൊട്ടടുത്ത മാസത്തെ ശമ്പളം നൽകേണ്ടെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ബിരുദ ഫലം ഏപ്രിൽ 30നും പി.ജി ഫലം മേയ് 30നും മുമ്പ് പ്രസിദ്ധപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
‘പത്താം ക്ലാസ് കഴിഞ്ഞുവരുന്നവരെ കോളജ് നിലവാരത്തിൽ പഠിപ്പിക്കരുത്’
പെരിന്തൽമണ്ണ: ഒന്നാംവർഷ പോളിടെക്നിക് പരീക്ഷയെഴുതിയ 25,000 പേരിൽ 21,000 പേരും കണക്കിനും ഫിസിക്സിനും തോറ്റെന്നും ചിലർക്ക് പൂജ്യം മാർക്കും ഒന്നുമൊക്കെയാണ് ലഭിച്ചതെന്നും ഇത് ഗൗരവത്തിൽ കാണണമെന്നും മന്ത്രി കെ.ടി. ജലീൽ. പത്താം ക്ലാസ് കഴിഞ്ഞുവരുന്ന വിദ്യാർഥികളെ കോളജ് നിലവാരത്തിൽ പഠിപ്പിക്കരുതെന്ന് അദ്ദേഹം അധ്യാപകരോട് നിർദേശിച്ചു.
കോളജ് അധ്യാപകരെ മാറ്റി, ഹയർ സെക്കൻഡറി അധ്യാപകരെക്കൊണ്ട് കണക്കും ഫിസിക്സും പഠിപ്പിക്കണമെന്നാണ് ഇക്കാര്യത്തിലുയർന്ന് വന്നൊരു നിർദേശമെന്നും ഗുണനിലവാരം വർധിപ്പിക്കണമെന്നതാണ് ഓർമിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.