ആഭ്യന്തര കടം 12,797 കോടി വർധിച്ചു
text_fieldsതിരുവനന്തപുരം: അക്കൗണ്ടൻറ് ജനറലിെൻറ കണക്കുപ്രകാരം 2016 മാർച്ച് 31 മുതൽ 2017 ഫെബ്രുവരി വരെയുള്ള കാലത്ത് സംസ്ഥാനത്തിെൻറ ആഭ്യന്തരകടത്തിൽ 12,797 കോടിയുടെ വർധനയുണ്ടായതായി ധനമന്ത്രി തോമസ് െഎസക് നിയമസഭയെ അറിയിച്ചു.
ജീവൻരക്ഷാ മരുന്നുകൾക്കും ആയുർവേദ മരുന്നുകൾക്കുമുള്ള നികുതി 12 ശതമാനത്തിൽനിന്ന് കുറക്കണമെന്നു സംസ്ഥാനം ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖല ഉൾെപ്പെടയുള്ള ആരോഗ്യസേവനം പൂർണമായും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സി. ദിവാകരൻ, ജി.എസ്. ജയലാൽ, എൽദോ എബ്രഹാം, വി.ആർ. സുനിൽകുമാർ എന്നിവരെ മന്ത്രി അറിയിച്ചു.
കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനായി 1255 ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് വരുമാനം വർധിപ്പിച്ചുവരുന്നതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. 10,000 രൂപയിൽ താഴെ വരുമാനമുള്ള സർവിസുകളാണ് പുനഃക്രമീകരിക്കുക. മിന്നൽ സർവിസുകൾ കൂടുതലായി ആരംഭിക്കും. 900 ബസുകൾ വാങ്ങുന്നതിന് കിഫ്ബിയിൽനിന്ന് ഫണ്ട് ലഭിക്കും. ഈ സർക്കാറിെൻറ കാലത്ത് 112 ജനുറം ഉൾെപ്പടെ 695 ബസുകൾ പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.