വകുപ്പുകളിലെ ആഭ്യന്തര പരിശോധന വിഭാഗം ശക്തിപ്പെടുത്താൻ നിർദേശം
text_fieldsതിരുവനന്തപുരം: വകുപ്പുകളിലെ ആഭ്യന്തര പരിശോധന വിഭാഗങ്ങൾ ശക്തിപ്പെടുത്താൻ സർ ക്കാർ തീരുമാനിച്ചു. 15 ദിവസത്തിനകം ഒാഡിറ്റ് ടീമിന് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർ െക്കതിരെ നടപടിക്ക് ശിപാർശ ചെയ്യണമെന്നും സാമ്പaത്തികബാധ്യതകൾക്ക് ഉത്തരവാദി കളായ ഉദ്യോഗസ്ഥരുടെ പേര് സഹിതം റിപ്പോർട്ട് നൽകണമെന്നും ധനവകുപ്പ് നിർദേശിച് ചു.
പരിശോധന റിപ്പോർട്ടുകൾക്കും സംഘങ്ങൾക്കും ഘടന നിശ്ചയിച്ചിട്ടുണ്ട്. ആവർത്തി ച്ച് നിർദേശം നൽകിയിട്ടും പല വകുപ്പുകളും സർക്കാറിലേക്ക് ആഭ്യന്തര പരിശോധന റിപ്പോർട്ട് സമർപ്പിക്കാത്തത് അതിഗൗരവമായി കാണും. സമയബന്ധിതമായി ആഭ്യന്തരപരിശോധന വിഭാഗം രൂപവത്കരിക്കുകയും റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിക്കുകയും വേണം. ഇത് ചെയ്യാതിരുന്നാൽ വകുപ്പ് മേധാവിയുടെ വീഴ്ചയായി കണക്കാക്കി ഉചിത നടപടി സ്വീകരിക്കും.
സർക്കാറിൽ നിന്നോ തനത് വരുമാനത്തിൽ നിേന്നാ എത്ര രൂപ ഒാഫിസുകളിൽ ലഭിെച്ചന്നും എത്ര ചെലവിെട്ടന്നും നിലവിൽ റിപ്പോർട്ടുകളിൽ കാണുന്നില്ല. ഒാഫിസുകളുടെ സമഗ്രമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചിത്രം കിട്ടാൻ മുഴുവൻ ഇടപാടുകളുടെയും വിവരം നൽകണം. പരിശോധന നടത്തുന്ന ഒാഫിസിലെ കാഷ്ബുക്ക്, അനുബന്ധ പേമെൻറ് അഡ്വാൻസ് രജിസ്റ്റർ, ചലാൻ ഫയലുകൾ, ട്രഷറി ബിൽബുക്ക് അടക്കം എല്ലാ രേഖകളും പരിശോധിക്കണം. ആഭ്യന്തരപരിശോധന വിഭാഗത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരില്ലെങ്കിൽ വകുപ്പിൽ ക്രമീകരണം നടത്തി നിയമനം നടത്താനും സർക്കാർ നിർദേശിച്ചു.
ചില വകുപ്പുകൾ നാലും അഞ്ചും ഉദ്യോഗസ്ഥർ അഞ്ചും ആറും ദിവസം പരിശാധന നടത്തിയ ശേഷം കാര്യമാത്ര പ്രസക്തമല്ലാത്ത റിപ്പോർട്ടുകൾ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടൻറ് ജനറലിെൻറയും ആഭ്യന്തര പരിശാധനകളുടെയും ധാരാളം ഒാഡിറ്റ് ഖണ്ഡികകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്.
പഴക്കം ചെന്ന ഒാഡിറ്റ് ഖണ്ഡികകൾ തീർപ്പാക്കാതിരിക്കുന്നത് ചട്ടവിരുദ്ധമാണ്. ഉദ്യോഗസ്ഥർക്ക് യാത്രയുമായി ബന്ധെപ്പേട്ടാ മറ്റോ അഡ്വാൻസ് നൽകിയിട്ടുേണ്ടാ എന്നും പരിശോധിക്കും. പണാപഹരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം പരിശോധിച്ച് ഉദ്യോഗസ്ഥെൻറ പേര് സഹിതം റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.