ഇേൻറണൽ മാർക്കുകൾ ഒഴിവാക്കും –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: പാഠ്യപദ്ധതിയിൽനിന്ന് ഇേൻറണൽ മാർക്കുകൾ പൂർണമായി ഒഴിവാക്കാൻ സ ർക്കാർ ഉേദ്ദശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാറൂഖ് കോളജിൽ സംഘടിപ്പ ിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻറ്സ് ലീഡേഴ്സ് കോൺക്ലേവിൽ സംസാരിക്കുകയ ായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ ഇേൻറണല്‍ മാര്‍ക്കിെൻറ പേരില്‍ ആരെയും തോല്പിക്കാതിരിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയിൽ അത് പൂർണമായും ഒഴിവാക്കുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്.
ഇേൻറണൽ മാർക്കുകൾ വിദ്യാർഥികളെ മാനസികമായി ചൂഷണം ചെയ്യാനായി അധ്യാപകർ ഉപയോഗിക്കുന്നുവെന്ന പരാതിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ ഭരണഘടന സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ഉൗട്ടിയുറപ്പിക്കുന്നതിനായി സ്കൂളുകളിലെ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കും. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പുതുതലമുറക്ക് നല്ല ബോധമുണ്ടെങ്കിലും മുതിർന്നവർ ഇപ്പോഴും സദാചാരവാദികളും ലൈംഗികവിദ്യാഭ്യാസം മോശം കാര്യമാണെന്ന് കരുതുന്നവരുമാണ്- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിെൻറ വികസനനയം രൂപവത്കരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തില്‍ രണ്ടാം സ്റ്റുഡൻറ് ലീഡേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.