താള വിസ്മയേത്താടെ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു
text_fieldsതൃശൂർ: കരിയന്നൂർ നാരായണൻ നമ്പൂതിരി തിമിലയിൽ ആദ്യ താളമിട്ടു. അതോടെ കൊലുമ്പി തുടങ്ങിയ താളങ്ങൾ വിസ്മയ സിംഫണിയായി വളർന്നു. പൂരനഗരിയും കലാകേരളവും ആദ്യമായി ആസ്വദിച്ച ദശ താള-നാദ വിസ്മയം. ഏവരെയും ഒരുപോലെ അനുഭൂതിയിലാഴ്ത്തിയ താളക്കൊഴുപ്പോടെ അന്താരാഷ്ട്ര നാടകോത്സവത്തിന് (ഇറ്റ്ഫോക്) സാംസ്കാരിക നഗരിയിൽ തിരശ്ശീല ഉയർന്നു.
നാരായണൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ താള സിംഫണിയുടെ പ്രമാണിയും അദ്ദേഹം തന്നെയായിരുന്നു. പ്രഫ. ജോർജ് എസ്. പോളായിരുന്നു അവതാരകൻ. ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, മിഴാവ്, ചേങ്ങില, ഇലത്താളം, കുഴൽ, കൊമ്പ്, ശംഖ് എന്നിവ ഉപയോഗിച്ച് 23 കലാകാരന്മാർ തീർത്ത സിംഫണി കൊട്ടിക്കലാശിച്ചപ്പോൾ വെടിക്കെട്ട് പോലെ കൈയടി.
ഇൗ രസാനുഭവവും ‘ഇറ്റ്ഫോക്കി’ലെത്തിയതിെൻറ ആസ്വാദനവും പരാമർശിച്ചായിരുന്നു മുഖ്യാതിഥി സീമ ബിശ്വാസിെൻറ പ്രഭാഷണം. ഡയറക്ടറേറ്റ് അംഗം എം.കെ. റെയ്ന നാടകോത്സവ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
നാടകോത്സവം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി ചെയർേപഴ്സൻ കെ.പി.എ.സി ലളിത അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്ക് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പ്രകാശനം ചെയ്തു.- നാടക ബുള്ളറ്റിൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ കെ. മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു.
മേയര്‍ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ലളിതകല അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, കലാമണ്ഡലം രജിസ്ട്രാര്‍ സുന്ദരേശൻ, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ രാജീവ് കൃഷ്ണ, എസ്. സുനില്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന ‘ഫലസ്തീന് ഇയര്‍ സീറോ’യും ട്രാന്‍സ് ജെൻഡേഴ്സ് അവതരിപ്പിച്ച ‘പറയാൻ മറന്ന കഥക’ളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.