അഴിമതിക്കാരെ അങ്ങനെ വിചാരണ ചെയ്യേണ്ട
text_fieldsകൊച്ചി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന നരേന്ദ്ര മോ ദി സർക്കാറിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് മൃദുസമീപനം. വിചാരണക്ക് കേന്ദ്ര ം അനുമതി നൽകാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്തുള്ള നിരവധി അഴിമതിക്കേസുകളാണ് തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത്. സ്ഥാപിതതാൽപര്യക്കാർ കേസിൽ കുടുക്കിയ സത്യസന്ധരായ ഉദ്യോഗസ്ഥർപോലും ഇതുമൂലം നിരപരാധിത്വം തെളിയിക്കാനാവാത്ത അവസ്ഥയിലാണ്.
പ്രധാനപ്പെട്ട 38 കേസുകളിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം തയാറായി മാസങ്ങളായിട്ടും കോടതിയിൽ സമർപ്പിക്കാനായിട്ടില്ല. വിചാരണക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവും കുറ്റപത്രത്തോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. വിരമിച്ചവരുടെ കാര്യത്തിലും ഇത് ബാധകമാണ്.
നാല് മാസത്തിനകം അനുമതി നൽകണമെന്നാണെങ്കിലും കേസ് ബോധപൂർവം വൈകിപ്പിച്ച് കുറ്റക്കാരെ രക്ഷിക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായി സർക്കാർ മൗനം പാലിക്കുകയാണ്. വിവിധ വകുപ്പുകളും മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 38 കേസിൽ 71 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ചില കേസുകളിൽ എട്ട് ഉദ്യോഗസ്ഥർ വരെ പ്രതികളാണ്. വിചാരണ അനിശ്ചിതമായി നീളുന്നത് പലപ്പോഴും കുറ്റക്കാർക്ക് തെളിവുകൾ നശിപ്പിച്ചും സാക്ഷികളെ സ്വാധീനിച്ചും കേസ് അട്ടിമറിക്കാൻ അവസരമൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.