കെ.ആർ. അനൂപിന് അന്താരാഷ്ട്ര ഡോക്യുമെന്ററി പുരസ്കാരം
text_fieldsകൽപറ്റ: ഇന്റർ നാഷനൽ ലൈബ്രറി ഫെഡറേഷൻ ആൻഡ് ഇൻസ്റ്റി റ്റ്യൂഷൻസും (IFLA) ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും (AIB) നൽകുന്ന പതിമൂന്നാമത് കോർട്ടോ ഡി ലൈബ്രറി പുരസ്കാരം കൈരളി ടി.വി സീനിയർ റിപ്പോർട്ടർ കെ.ആർ. അനൂപിന്. അനൂപ് സംവിധാനം ചെയ്ത ‘എ ബുക്കിഷ് മദർ’ ഡോക്യുമെന്ററി ബെസ്റ്റ് ഫിലിം അവാർഡും ബെസ്റ്റ് ഷോർട്ട് ഓഫ് ദ ഇയർ പുരസ്കാരവും നേടി. ഡോക്യുമെന്ററിയുടെ ഡി.ഒപി റംഷാജ് എ.എച്ച് നിർവഹിച്ചു.
ആഷിക് മുഹമ്മദാണ് അസോസിയേറ്റ് കാമറാമാൻ. കുട്ടികളിലും സ്ത്രീകളിലും വായന ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളിൽ നടപ്പാക്കിയ ‘വാക്കിങ് ലൈബ്രേറിയൻ’ പദ്ധതിയിലെ അംഗമായിരുന്ന കെ.പി. രാധാമണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘എ ബുക്കിഷ് മദർ’ ഡോക്യുമെന്ററി. സുൽത്താൻ ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ.എ. രാമചന്ദ്രൻ-രാധ ദമ്പതിമാരുടെ മകനാണ് അനൂപ്. ഭാര്യ: സി. ശ്യാമിലി ( അസി. പ്രഫസർ കാലിക്കറ്റ് സർവകലാശാല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.