കേരളത്തിലും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളെന്ന് ക്രൈംബ്രാഞ്ച്
text_fieldsെകാച്ചി: വിദേശത്തേക്ക് പോകുന്നവരെ കുടുക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് കടത്തുസംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. വിസ ഏജൻറുമാരുടെ കെണിയിൽ കുടുങ്ങി മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായി ദോഹയിലെ ജയിലിൽ കഴിയുന്ന നാല് യുവാക്കളുടെ മോചനം തേടി അമ്മമാർ നൽകിയ ഹരജിയിലാണ് ൈക്രംബ്രാഞ്ചിെൻറ വിശദീകരണം. ഹരജിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് കേസ് എടുത്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ൈക്രംബ്രാഞ്ച് കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടൻ കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
വിദേശത്തെ ജയിലിലുള്ള യുവാക്കളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അങ്കമാലി, എരുമേലി, ചെങ്ങന്നൂർ, കോടനാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസ് ൈക്രംബ്രാഞ്ചിെൻറ പ്രത്യേക അന്വേഷണസംഘത്തിന് വിട്ടതായി വിശദീകരണ പത്രികയിൽ പറയുന്നു. കേസിൽ സംശയിക്കുന്ന പ്രതികളുടെ പട്ടിക തയാറാക്കി അവരെ കണ്ടെത്താൻ ഒരു സംഘം ബാംഗളൂരുവിലും മറ്റൊന്ന് കണ്ണൂർ, കാസർകോട് മേഖലകളിലും അന്വേഷണം നടത്തുന്നുണ്ട്. എരുമേലി സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശി റഇൗസിനെ ജൂലൈ 23ന് ൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് അന്തർദേശീയ-ദേശീയ ബന്ധമുൾപ്പെെട പ്രധാനപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോൺ സിം കാർഡുകൾ സുഹൃത്തുക്കളുെടയോ ബന്ധുക്കളുെടയോ പേരിൽ എടുത്തിട്ടുള്ളതാണ്. സ്വന്തം പേരിൽ ഇവരുടെ സിം കാർഡുകളില്ല. പ്രതികളെ കണ്ടെത്താനുള്ള പ്രധാന തടസ്സവും ഇതാണ്.
ഖത്തറിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവാക്കളുമായി ബന്ധപ്പെട്ട കേസായതിനാൽ ദോഹയിൽനിന്ന് പ്രധാനപ്പെട്ട തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
കേസ് സംബന്ധിച്ച വിവരങ്ങളും രേഖകളുടെ പകർപ്പുകളും ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സി.ബി.െഎയുടെ ഇൻറർപോൾ വിഭാഗം അസി. ഡയറക്ടർക്ക് ക്രൈംസ് െഎ.ജി ജൂലൈ 10ന് കത്ത് നൽകിയിട്ടുണ്ട്. കേരളത്തിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ഖത്തറിലെ പൊലീസ് ഒാഫിസർമാരുമായി വിവരങ്ങൾ കൈമാറാനും സംസാരിക്കാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുഹൈൽ ജയിലിൽ കഴിയുന്ന അങ്കമാലി മൂക്കന്നൂർ സ്വദേശി ആഷിക് ആഷ്ലി, കോട്ടയം സ്വദേശി കെവിൻ മാത്യു, ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ആദിത്യ മോഹനൻ, എറണാകുളം ഒക്കൽ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാരാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.