Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരപരിപാലന നിയമം...

തീരപരിപാലന നിയമം മത്സ്യത്തൊഴിലാളികൾക്ക് ശാപം

text_fields
bookmark_border
തീരപരിപാലന നിയമം മത്സ്യത്തൊഴിലാളികൾക്ക് ശാപം
cancel

ഇന്ത്യയുടെ പശ്ചിമതീരത്തിൽ 590 കി. മീ. ദൈർഘ്യമുള്ള കേരള തീരപ്രദേശം ഭൂപ്രകൃതിയിൽ ഏറ്റവും വൈവിധ്യമുള്ള തീരഭൂഭാഗമാണ്. ഇതിൽ ഭൂരിഭാഗവും, അതായത് 459 കിലോമീറ്ററും മണൽത്തീരമാണ്. ഇതിനുപുറമെ പാറക്കെട്ടുകൾ അടങ്ങിയ 93 കി. മീറ്ററും ചേറുകലർന്ന മണലുള്ള എട്ടു കിലോമീറ്ററുമാണുള്ളത്. ഇതിൽ 63 ശതമാനം തീരപ്രദേശവും അതി ദുർബലവും കടൽക്ഷേഭ ഭീഷണി നേരിടുന്നവയുമാണ്. ഉറപ്പുള്ളതായ തീരം വെറും 7.8 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നമ്മുടെ തീരപ്രദേശത്ത് 222 മത്സ്യ​ത്തൊഴിലാളി ഗ്രാമങ്ങളിലായി ഏകദേശം എട്ടു ലക്ഷത്തോളം മത്സ്യ​ത്തൊഴിലാളികളുണ്ട്. ഇവരുടെ പ്രധാന ജീവനോപാധിയും സാമ്പത്തിക സുരക്ഷയുടെ അടിസ്​ഥാനവും മത്സ്യബന്ധനം തന്നെയാണ്. രാജ്യത്തി​​​​െൻറ വിദേശനാണ്യ സമ്പാദനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന സമുദ്ര മത്സ്യബന്ധനത്തിലൂടെ പ്രതിവർഷം 6.5 ലക്ഷം ടൺ മത്സ്യം സംസ്​ഥാനത്ത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളി സമൂഹത്തി​​​​െൻറ ജീവിതനിലവാരം ഇന്നും ശോചനീയമായ നിലയിൽ തന്നെയാണ്.

അടിസ്​ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവും ഇവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുകയാണ്. നിലവിലുള്ള തീരദേശപരിപാലന നിയമത്തി​​​​െൻറ സാങ്കേതികത്വം ഈ മേഖലയിലെ സാമൂഹിക അടിസ്​ഥാന സൗകര്യ വികസനത്തിന് തടസ്സമായി നിലകൊള്ളുന്നു. 1991 ഫെബ്രുവരി 19 നാണ് കേന്ദ്ര പരിസ്​ഥിതി നിയമത്തി​​​​െൻറ അടിസ്​ഥാനത്തിൽ തീരദേശ നിയന്ത്രണ വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്​ഥാന സർക്കാറുകളുടെ അഭിപ്രായ രൂപവത്​കരണത്തിന് ശേഷമായിരുന്നില്ല ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം തീരപ്രദേശത്തെ പരിസ്​ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുത്തി നാലു മേഖലകളായി തിരിച്ചു. താരതമ്യേന വികസനം സാധ്യമാകാത്ത സി.ആർ.ഇസഡ് – 3 മേഖലയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം തീരപ്രദേശങ്ങളും വരുന്നത്. ഇതുമൂലം മത്സ്യ​ത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശവാസികൾക്ക് ഭവന നിർമാണത്തിനും പാർപ്പിട വികസനത്തിനും നിരവധി ബുദ്ധിമുട്ടുകളുണ്ടായി. തുടർന്ന് പല തലങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ഈ നിയമം അസാധുവാക്കുകയും 2011ൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

നിലവിലുണ്ടായിരുന്ന സി.ആർ.ഇസഡ് സോണുകൾ നാലിൽ നിന്നും അഞ്ചാക്കി ഉയർത്തിയെന്നതൊഴിച്ചാൽ 1991 ലെ നിയമത്തേക്കാൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു 2011ലെ വിജ്ഞാപനം. വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ, സി.ആർ.ഇസഡ് വിജ്ഞാപനത്തിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്ന് സംസ്​ഥാന സർക്കാർ കേന്ദ്ര വനം പരിസ്​ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്ന് കേന്ദ്രം വനം പരിസ്​ഥിതി മന്ത്രാലയം സംസ്​ഥാന തീരദേശ പരിപാലന അതോറിറ്റിയോട് ഇതിന്മേലുള്ള ശിപാർശകൾ നൽകുന്നതിന് ആവശ്യപ്പെട്ടു.2011ലെ തീരദേശ നിയന്ത്രണ നിയമത്തി​​​​െൻറ അടിസ്ഥാനത്തിൽ സംസ്​ഥാനത്തി​​​​െൻറ തീരദേശ മാസ്​റ്റർ പ്ലാൻ തയാറാക്കി വനം പരിസ്​ഥിതി മന്ത്രാലയത്തി​​​​െൻറ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു.

1991ലെ വിജ്ഞാപനത്തിലെ നിബന്ധനകളിൽനിന്നും 2011ലെ വിജ്ഞാപനത്തിൽ മത്സ്യ​ത്തൊഴിലാളികളുടെ ഭവന നിർമാണം 500 മീറ്ററിന്നുള്ളിൽ പാടില്ല എന്നത് 200 മീറ്റർ എന്നാക്കുകയാണുണ്ടായത്. കേരളത്തിലെ മത്സ്യ​ത്തൊഴിലാളികൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നത് തീരപ്രദേശത്താണ്. നാലു സ​​​െൻറും അഞ്ചു സ​​​െൻറും മാത്രം സ്​ഥലമുള്ളവരും പുറമ്പോക്ക് ഭൂമികളിലും മറ്റും താമസിക്കുന്നവരും തീരപ്രദേശങ്ങളിലാണ്. ഇവിടെ നിന്ന് മാറി താമസിക്കുന്നതിന്​ ഒരു മാർഗവുമില്ലാത്തവരാണ് തീരദേശവാസികളായ മത്സ്യ​ത്തൊഴിലാളികൾ. മുൻ സർക്കാറുകൾ മത്സ്യതൊഴിലാളികൾക്ക് ഭവന നിർമാണത്തിന് ധനസഹായം നൽകുകയും റേഷൻ കാർഡിനും വൈദ്യുതിക്കുമായി തീരപരിപാലനനിയമ പരിധിക്കുള്ളിലെ വീടുകൾക്ക് താൽക്കാലിക നമ്പർ പഞ്ചായത്തുകൾ നൽകുകയും ചെയ്​തിരുന്നു. ഇടത് സർക്കാർ മത്സ്യ​ത്തൊഴിലാളികളുടെ ഭവനനിർമാണ പദ്ധതി നിർത്തൽ ചെയ്​തു. തീരപരിപാലന നിയമത്തി​​​​െൻറ പരിധിക്കുള്ളിൽ വീട് നിർമാണം അനുവദിക്കുന്നുമില്ല. തീരപരിപാലന നിയമത്തിൽ മത്സ്യ​ത്തൊഴിലാളികളുടെ ഭവന നിർമാണത്തിന്ന് ഇളവ് വേണമെന്ന ആവശ്യം ഇതുവരേക്കും പരിഗണിക്കപ്പെട്ടുമില്ല. ഈ ആവശ്യത്തി​​​​െൻറ മറവിൽ വൻകിടക്കാർക്കും ഭൂമാഫിയകൾക്കും ടൂറിസ്​റ്റ്​ ലോബികൾക്കും തീരം​ െ​െകയടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരള – കേന്ദ്ര സർക്കാർ വക്​താക്കളുടെ പൂർണ പിന്തുണയും ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. തീരപരിപാലന നിയമം മത്സ്യ​ത്തൊഴിലാളികൾക്ക് ഇന്നും ഒരു ശാപമായി തുടരുന്നു.

(മത്സ്യ​ത്തൊഴിലാളി ഫെഡറേഷൻ (എസ്​.ടി.യു) സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsFishermaninternational fisherman day
News Summary - international fisherman day- opinion
Next Story