ടൂറിസം സാധ്യതകൾ ചർച്ചചെയ്യാൻ ഇൻറർ നാഷനൽ ഇൻവെസ്റ്റേഴ്സ് മീറ്റ്
text_fieldsതിരുവനന്തപുരം: ടൂറിസം മേഖലയിലെ വിവിധ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്താൻ ടൂറിസം വകുപ്പ് ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.കേരള ടൂറിസത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന 101 പുതിയ ആശയങ്ങൾ ഈ നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കും.വൻതോതിൽ സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തെ ഒമ്പത് പ്രധാന ബീച്ചുകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കും.
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി സർഫിങ് അക്കാദമി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. കാരവൻ ടൂറിസം പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നു. മലബാർമേഖലയിലെ പ്രമുഖ സാഹിത്യപ്രതിഭകളുടെ കർമമണ്ഡലങ്ങളെ സംയോജിപ്പിച്ച് സാഹിത്യ സർക്യൂട്ട് ഒരുക്കും. ഉത്തരവാദിത്ത ടൂറിസത്തിലെ സ്ട്രീറ്റ് പദ്ധതിയിൽ നൈറ്റ് ലൈഫ് ടൂറിസം ഉൾപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരത്തിൽ നൈറ്റ് ലൈഫ് ടൂറിസത്തിന് പശ്ചാത്തലമൊരുക്കാൻ, ട്രാവൻകൂർ ഇല്ല്യൂമിനേഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തി 35 പൈതൃക മന്ദിരങ്ങൾ ദീപാലംകൃതമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.