അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തീരദേശ വിദ്യാർഥികളും
text_fieldsആറ്റിങ്ങൽ: അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് അഞ്ചുതെങ്ങിലെ വിദ്യാർഥികളും. ഗ്ലോബൽ യങ് റിസർചേഴ്സ് അക്കാദമിയും അമേരിക്കയിലെ ഓറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെം ഫോർ ഗേൾസ് സംഘടനയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഇൻറർനാഷനൽ റിസർച് കോൺഫറൻസ് ഫോർ ചിൽഡ്രൻ സമ്മേളനത്തിലാണ് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.
ഇന്ത്യയിലേയും വിദേശത്തെയും 200 വിദ്യാലയങ്ങളിൽനിന്നായി ആയിരത്തിലധികം കുട്ടി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ച സമ്മേളനത്തിൽ അഞ്ചുതെങ്ങിൽനിന്ന് അനിത മൈക്കിൾ, ആരോൺ സലീം, എബിൻസൺ ജൂഡ്സൺ, സോനാ മെറിക് എന്നിവരാണ് റിസർച് സമ്മേളനത്തിൽ പങ്കെടുത്തത്.
അനിത മൈക്കിൾ, എബിൻസൻ ജൂഡ്സൺ തുടങ്ങിയവർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും സോനാ മെറിക് സെക്രട്ട് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽനിന്നും ആരോൺ സലിം, ഹോളി ഇന്നസെൻസ് പബ്ലിക് സ്കൂൾ, വെണ്ണിയോട് നിന്നുമുള്ളവരാണ്.
വ്യത്യസ്ത സ്കൂളുകളാണെങ്കിലും എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാർഥികളായിരുന്നു. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടക്ക് ചുറ്റുമുള്ള ശബ്ദമലിനീകരണം കേന്ദ്രീകരിച്ചാണ് പഠനം നടത്തിയതും പ്രബന്ധം അവതരിപ്പിച്ചതും. ഫാ. വിൻസന്റ്, ഫാ. ഷിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗവേഷണ പ്രബന്ധം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.