അന്താരാഷ്ട്ര ഗോത്രദിനാചാരണവും അപർണാലാൽ ഓർമ ദിനവും സംഘടിപ്പിച്ചു
text_fieldsപാലോട്: ഇടിഞ്ഞാർ ഗവ.ട്രൈബൽ ഹൈസ്കൂളിൽ അന്തർദേശീയ ഗോത്ര ദിനാചരണവും അപർണാ ലാൽ ഓർമ്മദിനവും സംഘടിപ്പിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ അകാലത്തിൽ പൊലിഞ്ഞ അപർണയുടെ സ്‌മൃതി വായനയും ഓർമ്മ മരം നടലും നടന്നു. ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തകൻ ജിജോ കൃഷ്ണൻ പരിസ്ഥിതി പഠന ക്ലാസ് നടത്തി.
വിദ്യാർഥികൾക്കായി ഡിജിറ്റൽ ക്വിസും സംഘടിപ്പിച്ചു. വിജയികൾക്ക് ഡോ കമറുദ്ദീൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ UPയിലേയും HS ലേയും ടീമുകൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സമാപനസമ്മേളനവും അന്താരാഷ്ട്ര ഗോത്ര ദിനചാരണത്തിന്റെ ഉദ്ഘാടനം ഞാറനീലി എ.വി.എൻ.എം.ആർ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ദുർഗാമാലതി നിർവഹിച്ചു. ഗോത്ര ദിനചാരണത്തിന്റെ ഭാഗമായി ഗോത്ര കലാകാരി മീനാക്ഷി അമ്മയെ ആദരിച്ചു. ഡോ.കമറുദീൻ ഫൌണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഭാരവാഹികളായ ഡോ.ബി. ബാലചന്ദ്രൻ, നിസാർ മുഹമ്മദ് സുൾഫി, സാലി പാലോട്, സലിം പള്ളിവിള, നാസർ പാങ്ങോട്, ആദർശ് പ്രതാപ്, സ്കൂൾ ഹെഡ് മിസ്ട്രെസ് ജസ്‌ലറ്റ് സേവ്യർ, പി.ടി.എ പ്രസിഡന്റ് ലൈജു റാണി, ഗീത, ശില്പ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.