പെണ്ണാണ് കരുത്ത്
text_fieldsനെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പെരുമക്ക് പ ിന്നാലെ കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) സ്ത്രീശാക്തീകരണത്തിലും മുദ്ര പതിപ്പിക്കുന്നു. വിമാനത്താവളത്തിെൻറ റൺവേ നവീകരണത്തിന് സിയാൽ വിശ്വാസമർപ്പിക്കുന്നത് വനിത സംഘത്തിൽ.പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന എൻജിനീയറിങ് സംഘത്തിലെ പത്തിൽ എട്ടുപേരും വനിതകളാണ്. ജനറൽ മാനേജർ ടി.ഐ. ബിനി, അസി. ജനറൽ മാനേജർമാരായ ഉഷാദേവി, മിനി ജേക്കബ്, ജൂനിയർ മാനേജർമാരായ ടി.എസ്. പൂജ, ട്രീസ വർഗീസ്, സീനിയർ സൂപ്രണ്ടുമാരായ ശ്രീകല, ജെസി, ജിൻസി എന്നിവരുടെ സംഘമാണ് ടാറിെൻറ ഗുണനിലവാര പരിശോധന മുതൽ റൺവേ ഘർഷണം വരെ ഉറപ്പുവരുത്തുന്നത്. 20 വനിതകൾ അടങ്ങിയ അപ്രൻറീസ് സംഘവുമുണ്ട്.
160 കോടി രൂപ ചെലവിൽ നവംബർ 20ന് തുടങ്ങിയ പദ്ധതി അവസാനഘട്ടത്തിലാണ്. അമ്പതോളം വാഹനങ്ങളും ഇരുന്നൂറിലധികം തൊഴിലാളികളും ഒത്തൊരുമിച്ച് ചെയ്യേണ്ട പ്രവൃത്തിയാണിത്. 3400 മീ. നീളവും ഷോൾഡർ ഉൾപ്പെടെ 60 മീ. വീതിയുമുള്ള റൺവേ ഏതാണ്ട് അത്രതന്നെ നീളമുള്ള ടാക്സി വേ, അഞ്ച് ടാക്സി വേ ലിങ്കുകൾ ഇവയുടെ പുനരുദ്ധാരണം പുതിയ രണ്ട് ലിങ്കുകളുടെ നിർമാണം, റൺവേ ലൈറ്റിങ് പുനഃക്രമീകരണം എന്നിവയാണ് നടക്കുന്നത്. ‘‘ഒരുവർഷം മുമ്പുതന്നെ ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഞങ്ങൾ നേരിട്ട് ക്വാറികൾ സന്ദർശിച്ചു. സിങ് പ്ലാൻറുകൾ വിലയിരുത്തി’’ -ടി.ഐ. ബിനി പറഞ്ഞു. ഇനി 20 ദിനങ്ങളാണുള്ളത്. വിമാനത്താവളം 24 മണിക്കൂർ പ്രവർത്തനക്ഷമമാകുന്നത് ഈ മാസം 29നാണ്. ഇക്കാര്യം സാധ്യമാകും എന്നുതന്നെയാണ് സിയാലിെൻറ പ്രഖ്യാപനം. അത് ഈ വനിത സംഘശക്തിയുടെ ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.